സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് അമ്മയുടെ മരണവാർത്ത അറിയിച്ചത്

ലക്ഷ്മി ​ഗോപാലസ്വാമി അമ്മയ്ക്കൊപ്പം/ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:26 am IST

News Now

നടി ലക്ഷ്മി ​ഗോപാലസ്വാമിയുടെ അമ്മ ഉമാ ഗോപാലസ്വാമി അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് അമ്മയുടെ മരണവാർത്ത അറിയിച്ചത്. സംസ്കാരം നടത്തി. 

അ​ഗാധ ദുഃഖത്തോടെ അമ്മ ഞങ്ങളിൽ നിന്ന് വിട്ടുപിരിഞ്ഞ വിവരം നിങ്ങളെ അറിയിക്കുകയാണ്. അമ്മ ഞങ്ങളുടെ എല്ലാം ആയിരുന്നു.- എന്നാണ് അമ്മയുടെ പഴയ ചിത്രത്തിനൊപ്പം ലക്ഷ്മി കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആദരാഞ്ജലി കുറിച്ചത്. ശ്വേതാ മേനോൻ, രചന നാരായണൻകുട്ടി, ജ്യോത്സന, ​ഗായത്രി അശോകൻ, മന്യ തുടങ്ങിയ നിരവധി പേർ ലക്ഷ്മിയുടെ വേദനയിൽ പങ്കുചേർന്നു.

കർണാടക സ്വദേശിയായ എം.കെ. ഗോപാലസ്വാമിയുടെയും ഉമാ ഗോപാലസ്വാമിയുടെയും മൂത്ത മകളാണ് ലക്ഷ്മി ​ഗോപാലസ്വാമി. അർജുൻ അനുജനാണ്. കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങൾ ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നർത്തകി എന്ന നിലയിലും ശ്രദ്ധേയയായ താരം അവിവാഹിതയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates