'നാളെ ഞാൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു, അതുകൊണ്ട് അവഗണിച്ചു എന്ന് പറയാമോ?'; ലളിതശ്രീ

എല്ലാവരുടെയും പ്രതിനിധിയായാണ് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു അവിടെ എത്തിയതെന്നും കൂട്ടിച്ചേർത്തു

മാമുക്കോയ, ലളിതശ്രീ/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:19 am IST
Edited by :migrator

അന്തരിച്ച നടൻ മാമുക്കോയയ്ക്ക് അർഹിച്ച ആദരവ് നൽകിയില്ലെന്ന സംവിധായകൻ വിഎം വിനുവിന്റെ പ്രതികരണം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിരവധി പേരാണ് ഇതിൽ പ്രതികരണവുമായി എത്തിയത്. ഇപ്പോൾ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി ലളിതശ്രീ. മലയാള സിനിമയിൽ നടീനടന്മാരുടെ സംഘടന അങ്ങനെ ആരെയും തരംതിരിച്ചു കാണാറില്ല നടി പറയുന്നത്. എല്ലാവരുടെയും പ്രതിനിധിയായാണ് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു അവിടെ എത്തിയതെന്നും കൂട്ടിച്ചേർത്തു. നാളെ താൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു. അതു കൊണ്ടു ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ എന്നും അവർ ചോദിക്കുന്നു. 

ലളിതശ്രീയുടെ വാക്കുകൾ

വളരെ ഖേദഃപൂർവമാണ് ഞാൻ ഇക്കാര്യം അറിയിക്കുന്നത്. ഓൺലൈൻ മീഡിയയിൽ മാമുക്കോയ മരിച്ചിട്ട് ആരും പോയില്ല, നടിനടന്മാർ വന്നില്ല, അദ്ദേഹത്തിന്റെ വിയോഗത്തിൽ ആരും എത്തിയില്ല, മരിക്കുന്നതു കൊച്ചിയിൽ ആയിരുന്നെങ്കിൽ എന്നൊക്കെ വായിൽ തോന്നിയത് പറഞ്ഞു പരത്തിയതും പരത്തുന്നതും കണ്ടു. മലയാള സിനിമയിൽ നടീനടന്മാരുടെ സംഘടന അങ്ങനെ ആരെയും തരംതിരിച്ചു കാണാറില്ല എന്ന് ശക്തമായ ഭാഷയിൽ പറയുന്നു. ഞാൻ ആ സംഘടനയിൽപ്പെട്ട ആളാണ്. ഇടവേള ബാബു പോയിരുന്നു. ഇടവേള ബാബു ‘അമ്മ’ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ആണ്. അദ്ദേഹം ചെല്ലുന്നതുതന്നെ ‘അമ്മ’ സംഘടനയുടെ എല്ലാവരും പോയതു പോലെയാണ്. പിന്നെ സൂപ്പർ സ്റ്റാറുകൾ എത്തിയില്ല എന്ന് പറയുന്നതിൽ എന്ത് അർഥം ആണ് ഉള്ളത്. വെറുതെ ഒരു ക്യാമറ കിട്ടിയാൽ വല്ലതും വിളിച്ചു പറഞ്ഞാൽ ഓൺലൈനിൽ വൈറൽ ആവാം എന്ന വ്യാമോഹമാണ് ഇതുപോലുള്ള പ്രചരണങ്ങൾക്കു പിന്നിൽ. പിന്നെ ഒരു കാര്യം ശക്തമായി പറയുന്നു. സൂപ്പർ സ്റ്റാർസിനുള്ള ആരാധകർ ഇതു കണ്ടു അവരെ തെറ്റിദ്ധരിക്കില്ലെന്നു തീർച്ച. എന്തിനും ഏതിനും ‘അമ്മ’ എന്ന സംഘടനയുടെ മെക്കിട്ടു കേറൽ അവസാനിപ്പിക്കുക. നാളെ ഞാൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു. അതു കൊണ്ടു ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ? കുറച്ചു പേരെങ്കിലും ഈ കുറിപ്പ് വായിച്ച് മനസ്സിലാക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now