'പ്രേമം' റൗണ്ടിൽ ഒന്നിച്ചു; നടി മാളവികയും നടൻ തേജസും വിവാഹിതരാകുന്നു, വിഡിയോ 

നടി മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും വിവാഹിതരാകുന്നു. പെണ്ണുകാണൽ ചടങ്ങിന്റെ വിഡിയോ പങ്കുവച്ച് മാളവിക തന്നെയാണ് വിവാഹ വാർത്ത പുറത്തുവുട്ടത്

മാളവികയും തേജസും/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:10 am IST

നൃത്ത റിയാലിറ്റി ഷോകളിലൂടെ സുപരിചിതയായ നടി മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും വിവാഹിതരാകുന്നു. പെണ്ണുകാണൽ ചടങ്ങിന്റെ വിഡിയോ പങ്കുവച്ച് മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ വാർത്ത പുറത്തുവുട്ടത്. 

ലാൽ ജോസ് സിനിമയിലെ താരങ്ങളെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയായ നായികാ നായകനിലെ മത്സരാർത്ഥികളായിരുന്നു മാളവികയും തേജസ്സും. ‘‘നായികാ നായകനിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തി’’,മാളവിക പറഞ്ഞു.

‘‘നായികാ നായകൻ കഴിഞ്ഞ് തട്ടിൻപുറത്ത് അച്യുതനിൽ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയി. അതിനിടയ്ക്ക് കുറേ കല്യാണാലോചനകൾ വരുന്നുണ്ടായിരുന്നു. എനിക്ക് മാളൂനെ നന്നായി അറിയാം. ഞങ്ങൾ റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് ഇങ്ങനെയൊരു പ്രപ്പോസലുമായി വരുന്നത്‘‘, തേജസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now