സില്‍ക് യെല്ലോ കട്ട് ഔട്ട് ഡ്രസ്സിൽ അതിമനോഹരിയാണ് മാളവിക

മാളവിക മോഹനൻ/ ചിത്രം; ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:10 am IST

News Now

മലയാള സിനിമയിലൂടെ എത്തി ബോളിവുഡിന്റേയും തെന്നിന്ത്യൻ സിനിമാലോകത്തിന്റേയും മനം കവർന്ന താരമാണ് മാളവിക മോഹനൻ. താരത്തിന്റെ കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത് മാളവികയുടെ പുതിയ ഫോട്ടോഷൂട്ടാണ്. 

Story image

അതീവ ​ഗ്ലാമറസ് ലുക്കിലാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സില്‍ക് യെല്ലോ കട്ട് ഔട്ട് ഡ്രസ്സിൽ അതിമനോഹരിയാണ് മാളവിക. മത്സകന്യകയെപ്പോലുള്ള താരത്തിന്റേ വേഷം ഇതിനോടകം ആരാധകരുടെ ശ്രദ്ധനേടിക്കഴിഞ്ഞു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മാളവികയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 

നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് മാളവിക. ക്രിസ്റ്റി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളാണ് മാളവികയുടേതായി ഒരുങ്ങുന്നത്. ധനുഷ് നായകനായി എത്തിയ മാരനായിരുന്നു അവസാന ചിത്രം.

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates