കുട്ടിക്ക് പതിനെട്ടായീന്നാ...പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ച് മീനാക്ഷി അനൂപ്

ഒരുപാട് അവസരങ്ങള്‍ ലഭിക്കട്ടെയെന്നും ആയുരാരോഗ്യം നേരുന്നുവെന്നും പോസ്റ്റിന് താഴെ നിരവധി പേര്‍ ആശംസ അറിയിച്ചു. 

ഫോട്ടോ: എഫ്ബി
Last Updated :20 January 2024, 9:26 am IST
Edited by :migrator

പതിനെട്ടാം പിറന്നാള്‍ ആഘോഷമാക്കി നടി മീനാക്ഷി അനൂപ്. 'എട്ടും പൊട്ടും തിരിയാത്ത കുട്ടിക്കിപ്പോ പതിനെട്ടായീന്നാ..', എന്ന അടിക്കുറിപ്പോടെയാണ് പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ മീനാക്ഷി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്.

ഒരുപാട് അവസരങ്ങള്‍ ലഭിക്കട്ടെയെന്നും ആയുരാരോഗ്യം നേരുന്നുവെന്നും പോസ്റ്റിന് താഴെ നിരവധി പേര്‍ ആശംസ അറിയിച്ചു. 

Story image

അഖില്‍ എസ്. കിരണ്‍ സംവിധാനം ചെയ്ത മധുര നൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ രംഗത്ത് എത്തുന്നത്. ജമ്‌ന പ്യാരി, ആന മയില്‍ ഒട്ടകം എന്നീ ചിത്രങ്ങളില്‍ പിന്നീട് അഭിനയിച്ചു. പ്രിയദര്‍ശന്റെ ചിത്രമായ ഒപ്പം എന്ന ചിത്രത്തില്‍ മോഹലാലിനൊപ്പമുള്ള അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും മീനാക്ഷി തിളങ്ങുന്നുണ്ട്. 

Story image

അനൂപ് രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ്, ആദിഷ് എന്നു പേരുള്ള സഹോദരങ്ങളുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now