15 വർഷം മുൻപത്തെ ചിത്രം; ആദ്യ സംവിധായകന് നന്ദി പറഞ്ഞ് മിയ; 'ഇതൊക്കെ സിനിമയിൽ പതിവുണ്ടോ?'
2008 ൽ സംപ്രേഷണം ചെയ്ത ‘അൽഫോൺസാമ്മ’ എന്ന സീരീയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്

ടെലിവിഷനിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മിയ. 2008 ൽ സംപ്രേഷണം ചെയ്ത ‘അൽഫോൺസാമ്മ’ എന്ന സീരീയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ബോബൻ സാമുവൽ സംവിധാനം ചെയ്ത സീരിയലിൽ മാതാവിന്റെ വേഷത്തിലാണ് എത്തിയത്. തന്റെ ആദ്യ സംവിധായകനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷത്തിൽ മിയകുറിപ്പു പങ്കുവച്ചിരുന്നു. 15 വർഷത്തെ ഇടവേളയിലെ രണ്ട് ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.
‘ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ 15 വർഷങ്ങളുടെ അന്തരം ഉണ്ട്. അഭിനയം എന്ന കലയെ കുറിച്ച് ഒന്നുമറിയാത്ത ഞാനും അഭിനയം കരിയർ ആക്കി മാറ്റിയ ഞാനും തമ്മിൽ ഉള്ള അന്തരം.. സിനിമ മേഖലയിലെ ഞാൻ ആദ്യമായി കണ്ട ഡയറക്ടർ ആണ് എന്റെ ഒപ്പം. ബോബൻ സാമുവൽ. 2008 ഇൽ അൽഫോൻസാമ്മ സീരിയലിൽ മാതാവായി എന്നെ സെലക്ട് ചെയ്തില്ലായിരുന്നു എങ്കിൽ എനിക്ക് അറിയില്ല ഞാൻ ഈ മേഖലയിൽ വരുമായിരുന്നോ എന്നു പോലും.. ഇപ്പൊ 15 വർഷങ്ങൾ കൂടി വളർന്നു 2023 വന്നു നിൽക്കുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും മാത്രം .. ഒരുപാട് നന്ദി ബോബൻ സാർ.’- എന്നാണ് മിയ കുറിച്ചു.
അൽഫോൺസാമ്മ സീരിയലിലെ ലുക്കിലുള്ള മിയയെയാണ് പഴയ ചിത്രത്തിൽ കാണുന്നത്. മിയയ്ക്ക് ബോബൻ സാമുവൽ നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്. ‘‘ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവരും പുറം തിരിഞ്ഞ് നിൽക്കുന്നവരുടെ ഇടയിൽ ഇങ്ങനെയും ഉള്ള നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം.’’- എന്നാണ് ബോബൻ സാമുവൽ കുറിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു



