
നടൻ മിഥുൻ മുരളി വിവാഹിതനാകുന്നു, വധു കല്യാണി മേനോൻ; പ്രണയകഥ പറഞ്ഞ് മൃദുല മുരളി; ചിത്രങ്ങൾ
പത്ത് വര്‍ഷം നീണ്ട ഇരുവരുടേയും പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മൃദുലയുടെ പോസ്റ്റ്
നടൻ മിഥുൻ മുരളി വിവാഹിതനാകുന്നു. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചാണ് സന്തോഷ വാർത്ത താരം പങ്കുവച്ചത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.
നടി മൃദുല മുരളിയുടെ സഹോദരനാണ് മിഥുൻ. മൃദുലയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. പത്ത് വര്‍ഷം നീണ്ട ഇരുവരുടേയും പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മൃദുലയുടെ പോസ്റ്റ്. കല്യാണിയുടെ സഹോദരി മീനാക്ഷിയുമായുള്ള തന്റെ കമ്പൈന്‍ സ്റ്റഡിയിലാണ് ഇവരുടെ പ്രണയം പൂത്തുലഞ്ഞത് എന്നാണ് മൃദുല കുറിക്കുന്നത്. അവളുടെ സഹോദരിക്കൊപ്പം പഠിക്കുന്നതിനായി അവളുടെ വീട്ടില്‍ പോകുന്നത് കൗമാരക്കാരനായ തന്റെ സഹോദരന് ഇഷ്ടമായിരുന്നില്ലെന്നും താരം കുറിച്ചു.
വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുൻ മുരളിയുടെ തുടക്കം. ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
Related News

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
