'വിദ്യ മാം ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതു പോലെ സി​ഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

ഇത് ശരിയാകില്ലെന്ന് ആ സമയത്ത് ഞാന്‍ ചിന്തിച്ചു.

Nelson Dilipkumar, Vidya Balan
Nelson Dilipkumar, Vidya BalanSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :11 October 2026, 10:37 am IST
Guest Author :Hima Prakash

'ജയിലറി'ന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം രണ്ടാം ഭാ​ഗവുമായി എത്തുകയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. ഒക്ടോബർ 15 നാണ് 'ജയിലർ 2' റിലീസിനെത്തുന്നത്. രജനികാന്തിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓരോ താരങ്ങളുമായും പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍ ഇപ്പോൾ.

ചിത്രത്തില്‍ പല താരങ്ങളും രജനിയുമായി ആദ്യമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്തവരാണെന്നും അതിന്റെ ടെന്‍ഷന്‍ അവര്‍ക്കുണ്ടായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. അതില്‍ മറക്കാനാകാത്ത അനുഭവം വിദ്യ ബാലനുമായിട്ടാണെന്നും നെല്‍സണ്‍ പറയുന്നു. ആദ്യ ദിവസം വിദ്യ ബാലന് നല്ല പേടിയുണ്ടായിരുന്നെന്നും അത് തനിക്ക് കാമറയില്‍ കൃത്യമായി കാണാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു നെല്‍സണ്‍. "വിദ്യ മാമിന്റെ കാര്യം നോക്കിയാല്‍ ഭയങ്കര തമാശയാണ്. ട്രെയ്‌ലറില്‍ കാണിച്ച ആ സീനാണ് ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യേണ്ടത്. രജനി സാറിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന പവര്‍ഫുള്‍ കാരക്ടറാണ് അവരുടേത്. പക്ഷേ, അത്രയും സ്‌ട്രോങ്ങായിട്ടുള്ള കാരക്ടര്‍ ചെയ്യാന്‍ മാമിന് പേടിയാണെന്ന് പറഞ്ഞു.

സിഗരറ്റ് വലിച്ച് അതിന്റെ പുക രജിനി സാറിന്റെ മുഖത്തേക്ക് ഊതണമെന്ന് പറഞ്ഞപ്പോള്‍ മാമിന്റെ ടെന്‍ഷന്‍ ഇരട്ടിയായി. ടേക്ക് എടുക്കുമ്പോള്‍ ഞാന്‍ മോണിറ്ററിലേക്ക് നോക്കി. മാമാണെങ്കില്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്. ഇത് ശരിയാകില്ലെന്ന് ആ സമയത്ത് ഞാന്‍ ചിന്തിച്ചു. മൂന്നാമത്തെയോ മറ്റോ ടേക്കിലാണ് അത് ഓക്കെയായത്. ഇപ്പോള്‍ നോക്കിയാലും മാമിന്റെ കണ്ണില്‍ ചെറിയ ടെന്‍ഷന്‍ കാണാന്‍ സാധിക്കും".- നെൽസൺ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates