ലണ്ടനിൽ ദാദയുമായുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ

Navya Nair & Sourav Ganguly
നവ്യ നായർ&സൗരവ് ഗാംഗുലി (Navya Nair & Sourav Ganguly)Source by : Instagram
Last Updated :15 June 2025, 1:00 pm IST

News Now

സിനിമയിലുടനീളം സ്വന്തമായ ഇടം കണ്ടെത്തിയ നടിയാണ് നവ്യ നായർ (Navya Nair) . ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വീണ്ടും വാര്‍ത്തകളിൽ നിറയുകയാണ് താരം. തന്റെ ലണ്ടൻ വേക്കേഷനിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ (Sourav Ganguly) നേരിട്ട് കണ്ടുമുട്ടിയതിന്റെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി. 'ഇപ്പോഴും സ്വപ്‌നതുല്യമായി തോന്നുന്നു' എന്ന അടിക്കുറിപ്പോടുകൂടി പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരം​ഗമായി.

'ഇപ്പോഴും സ്വപ്‌നതുല്യമായി തോന്നുന്നു. ലണ്ടന്‍ യാത്രക്കിടെ സാക്ഷാല്‍ സൗരവ് ഗാംഗുലിയെ കണ്ടുമുട്ടി. ദാദയ്ക്കുവേണ്ടി ആര്‍ത്തുവിളിച്ച സ്‌കൂള്‍ കുട്ടിയില്‍ നിന്ന് നേരിട്ട് കണ്ടുമുട്ടിയ ഈ അനുഭവം എന്നും മനസ്സില്‍ മായാതെ തങ്ങിനില്‍ക്കും'. എന്നായിരുന്നു നവ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

നവ്യയുടെ പോസ്റ്റിന് താഴെ പ്രശസ്തരടക്കമുള്ള നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നടിയുടെ ഈ ഫാൻ ഗേൾ മൊമെന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയാണ്.

'പുഴു' എന്ന ചിത്രത്തിന് ശേഷം റതീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നവ്യയുടെ വരാനിരിക്കുന്ന ചിത്രം. സൗബിൻ ഷാഹിർ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം .ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates