വിഘ്‍നേശിന് നയൻതാര നൽകിയ സമ്മാനം; പിറന്നാൾ ആഘോഷമാക്കി കുടുംബം, ചിത്രങ്ങൾ 

വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണ് കുടുംബവുമൊത്ത് ആഘോഷമാക്കിയത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:06 am IST
Edited by :migrator

ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്‍നേശ് ശിവൻ. ഭാര്യയും നടിയുമായ നയൻതാര ഒരുക്കിയ ജന്മ​ദിന സർപ്രൈസിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഘ്‍നേശ്. വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണ് കുടുംബവുമൊത്ത് ആഘോഷമാക്കിയത്. 

"സ്നേഹമുള്ള ഒരു കുടുംബത്തിൽ നിന്നുള്ള ശുദ്ധമായ സ്നേഹം നിറഞ്ഞ ഒരു ജന്മദിനം. എന്റെ ഭാര്യ, എന്റെ തങ്കം ഒരുക്കിയ സർപ്രൈസ്, എന്റെ പ്രിയപ്പെട്ടവരോടൊപ്പം ബുർജ് ഖലീഫയ്ക്ക് താഴെ ഒരു സ്വപ്നതുല്യമായ ജന്മദിനം. ഇതിലും മികച്ചതും സവിശേഷവുമായതും ഇല്ല. ഈ ജീവിതത്തിൽ ദൈവം എനിക്ക് നൽകിയ എല്ലാ മനോഹരമായ നിമിഷങ്ങൾക്കും എപ്പോഴും നന്ദി പറയുന്നു!", ചിത്രങ്ങൾക്കൊപ്പം വിഘ്നേശ് കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now