'അതിജീവിച്ചവരോട് മാപ്പ്', ഞാൻ എപ്പോഴും അവരുടെ കൂടെ; വേടനുള്ള ലൈക്ക് പിൻവലിച്ച് പാർവതി, ക്ഷമാപണം 

വേടൻറെ മാപ്പ് പറച്ചിലിന് ലൈക്ക് അടിച്ച പാർവ്വതിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:45 am IST
Edited by :migrator

ലൈംഗികാരോപണങ്ങളിൽ മാപ്പ് ചോദിച്ചുള്ള റാപ്പർ വേടൻറെ പോസ്റ്റിൽ ലൈക്ക് അടിച്ചതിൽ മാപ്പ് പറഞ്ഞ് നടി പാർവ്വതി. ഗായകൻ വേടനെതിരെ ധൈര്യത്തോടെ രം​ഗത്തുവന്ന അതീജിവച്ചവരോട് മാപ്പ് പറയുന്നുവെന്ന് പാർവ്വതി കുറിച്ചു. വേടൻറെ മാപ്പ് പറച്ചിലിന് ലൈക്ക് അടിച്ച പാർവ്വതിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.  ഇതിന് പിന്നാലെയാണ് പാർവ്വതി ഇൻസ്റ്റ​ഗ്രാമിൽ ഖേദപ്രകടനം നടത്തിയത്.

‘അതിജീവിച്ചവരോട് മാപ്പ് എന്ന് കുറിച്ചാണ് പാർവതി പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഭൂരിഭാഗം പുരുഷന്മാരും തങ്ങൾ തെറ്റ് ചെയ്തെന്ന് സമ്മതിക്കാറില്ല എന്നതിനാലാണ് മാപ്പ് പറഞ്ഞുള്ള അയാളുടെ പോസ്റ്റ് ഞാൻ ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. അതിജീവിച്ചവരോടൊപ്പം  നിൽക്കേണ്ടത് ഏറ്റവും പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് അതിജീവിച്ചവരിൽ ചിലർ പറഞ്ഞപ്പോൾ ഞാൻ എന്റെ ലൈക്ക് പിൻവലിച്ചു. ക്ഷമിക്കണമോ വേണ്ടയോ എന്നത് അതിജീവിച്ചവരുടെ തീരുമാനമാണ്, ഞാൻ എപ്പോഴും അവരുടെ കൂടെ നിൽക്കും. ഞാൻ മൂലം നിങ്ങൾ നിരാശപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. 

Story image

'വുമൺ എഗൈൻസ്‌റ് സെക്ഷ്വൽ ഹരാസ്‌മെന്റ്' എന്ന ഫേസ്ബുക് പേജിലൂടെയായിരുന്നു വേടനെതിരെ മി ടൂ വെളിപ്പെടുത്തലുകൾ ഉണ്ടായത്. വസ്തുത ഉടൻ വെളിപ്പെടുത്തുമെന്ന് ആദ്യം പ്രതികരിച്ചെങ്കിൽ പിന്നീട് ക്ഷമാപണം നടത്തി രം​ഗത്തുവരികയായിരുന്നു വേടൻ. വേടനെതിരെ ആരോപണമുയർന്ന പശ്ചാത്തലത്തിൽ ദി റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ മുഹ്‌സിൻ പാരാരി സംവിധാനം ചെയ്യാനിരുന്ന മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടർ' നിർത്തിവെച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now