ഹാസ്യ റോളുകളിലൂടെ തിളങ്ങിയ നടിയാണ് പവള ശ്യാമള

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:44 am IST

News Now

കോവിഡ് രണ്ടാം തരം​ഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലഭിച്ച പുരസ്‌കാരങ്ങൾ വിറ്റ് ജീവിക്കാനുള്ള മാർ​ഗ്​ഗം കണ്ടെത്തുകയാണ് നടി പവള ശ്യാമള. തെലുങ്കു സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടി ഹാസ്യ റോളുകളിലൂടെയാണ് തിളങ്ങിയത്. കോവിഡ് വ്യാപനത്തിന് പിന്നാലെ ഷൂട്ടിങ് നിലച്ചതോടെയാണ് ജീവിതം ദുരിതത്തിലായത്. 

''കടുത്ത ദാരിദ്ര്യത്തിലാണ് ഞാൻ. നേരത്തെയും പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ ഈ അവസരത്തിൽ നേരിടുന്ന കഷ്ടപ്പാട് എന്നെ ഭയപ്പെടുത്തുന്നു. കാലിന് പരിക്കേറ്റതിനെ തുടർന്ന് എന്റെ മകൾ കുറച്ച് കാലങ്ങളായി കിടപ്പിലാണ്. എല്ലാ മാസവും പതിനായിരത്തോളം രൂപ വേണം ചികിത്സയ്ക്ക്. ആരും ഇതുവരെ സഹായിക്കാൻ വന്നില്ല. ഒടുവിൽ പുരസ്‌കാരങ്ങൾ വിൽക്കേണ്ടി വന്നു'', ശ്യാമള പറഞ്ഞു. 

1984 മുതൽ സിനിമയിൽ സജീവമാണ് ശ്യാമള

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates