നടി പ്രണിത അമ്മയാവാൻ ഒരുങ്ങുന്നു, ഭർത്താവിന് സർപ്രൈസ് ഒരുക്കി താരം; ചിത്രങ്ങൾ

ഭർത്താവിന്റെ 34ാം പിറന്നാളിന് സർപ്രൈസ് ആയാണ് ഇക്കാര്യം നടി പങ്കുവച്ചത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:00 am IST
Edited by :migrator

തെന്നിന്ത്യയിലെ ഇഷ്ടതാരമാണ് പ്രണിത സുഭാഷ്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറെ സന്തോഷം നൽകുന്ന വാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. അമ്മയാവാൻ ഒരുങ്ങുകയാണ് പ്രണീത. ഭർത്താവിന്റെ 34ാം പിറന്നാളിന് സർപ്രൈസ് ആയാണ് ഇക്കാര്യം നടി പങ്കുവച്ചത്. ഭർത്താവിന്റെ പിറന്നാള്‍ ദിനത്തിൽ തനിക്കു നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം കൂടിയാണ് ഇതെന്ന് പ്രണിത പറയുന്നു. 

Story image

ഭർത്താവിനൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമാണ് താരം സന്തോഷം ആരാധകരെ അറിയിച്ചത്. എന്റെ ഭർത്താവിന്റെ 34ാം പിറന്നാൾ ദിനത്തിൽ മുകളിലെ മാലാഖമാരിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ സമ്മാനം- എന്നും താരം കുറിച്ചിട്ടുണ്ട്. സ്കാൻ കോപ്പികളുമായി ഭർത്താവിനെയും പുണർന്ന് നിൽക്കുന്ന പ്രണിതയെയാണ് ചിത്രത്തിൽ കാണുന്നത്. ബെംഗളൂർ സ്വദേശിയായ ബിസിനസ്സ്മാൻ നിഥിൻ രാജുവാണ് പ്രണിതയുടെ ഭർത്താവ്. 

Story image
Story image

ഇതുവരെ കാണാത്ത ഒരാളെ നിങ്ങൾക്ക് പ്രണയിക്കാനാവുമോ എന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം താരം എത്തിയിരുന്നു. അതിനു പിന്നാലെയാണ് അമ്മയാവാൻ പോകുന്ന വിവരം പങ്കുവച്ചത്. 

Story image

കഴിഞ്ഞ വർഷം മെയ് 30-നായിരുന്നു ഇരുവരുടെയും വിവാഹം. കന്നഡ താരമായ നടി 2010–ൽ റിലീസ് ചെയ്ത ‘ബാവ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തുന്നത്.പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു.‌ സൂര്യയുടെ ‘മാസ്’, കാർത്തിയുടെ ‘ശകുനി’ എന്നീ ചിത്രങ്ങളിലും നായികയായി എത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഹങ്കാമ 2’–വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now