കോവിഡ് വാക്സിൻ സ്വീകരിച്ച് പ്രിയ വാര്യർ; ചിത്രങ്ങൾ 

കുത്തിവയ്പ്പെടുക്കുന്ന ചിത്രത്തിൽ പ്രിയ കണ്ണിറുക്കി അടച്ചിരിക്കുന്നത് കാണാം

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:45 am IST
Edited by :migrator

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നടി പ്രിയ വാര്യർ. കുത്തിവയ്പ്പെടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് പ്രിയ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. വാക്സിനേഷൻ ഡൺ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. 

കുത്തിവയ്പ്പെടുക്കുന്നതിന് മുമ്പെടുത്ത ചിത്രത്തിൽ സന്തോഷിച്ച് വിക്ടറി ആം​ഗ്യം കാണിച്ചാണ് പ്രിയ ഇരിക്കുന്നത്. എന്നാൽ കുത്തിവയ്പ്പെടുക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ കണ്ണിറുക്കി അടച്ചിരിക്കുന്ന പ്രിയയെ കാണാം. 

Story image

അഡാറ് ലൗ എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവെ' എന്ന ഒറ്റ ​ഗാനത്തിലൂടെ ഹിറ്റായ നടിയാണ് പ്രിയ. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലടക്കം അഭിനയിച്ച താരം ഇതിനോടകം ഏറെ ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ് ആണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now