മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവന്‍ എന്ന് റെജീന കിങ് പറഞ്ഞു

റെജീന മകന്‍ ഇയാനോടൊപ്പം/ ട്വിറ്റര്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

ലോസ് ആഞ്ജലസ്: അമേരിക്കന്‍ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകന്‍ ഇയാന്‍ അലക്‌സാണ്ടര്‍ ജൂനിയര്‍ മരിച്ച നിലയില്‍. ബുധനാഴ്ചയായിരുന്നു ഇയാന്റെ 26-ാം പിറന്നാൾ.  പിറന്നാള്‍ ദിനത്തിലാണ് ഇയാന്‍ ആത്മഹത്യ ചെയ്തത്. 

റെജീന കിങ്ങിന്റെ ഏക മകനാണ്. കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണെന്ന് റെജീനയുടെ വക്താവ് പറഞ്ഞു. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവന്‍ എന്ന് റെജീന കിങ് വ്യക്തമാക്കി. 

ഇയാന്‍ അലക്‌സാണ്ടര്‍ സീനിയറില്‍ റെജീനയ്ക്ക് ജനിച്ച മകനാണ് ഇയാന്‍ ജൂനിയര്‍. 1997 ലായിരുന്നു റജീനയുടേയും ഇയാൻ സീനിയറിന്റേയും വിവാഹം. 2007 ല്‍ ഇവര്‍ വിവാഹമോചിതരായി. അച്ഛന്റെ പാത പിന്തുടർന്ന് സം​ഗീതരം​ഗത്ത് ചുവടുറപ്പിക്കുന്നതിനിടെയായിരുന്നു മരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates