'ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇത് നേരത്തെ ചെയ്യുമായിരുന്നു', മകന്റെ ആദ്യ സിനിമയെക്കുറിച്ച് സീമ 

ഹൃദയസ്പർശിയായ വിഡിയോയ്ക്കൊപ്പമാണ് താരം മകന്റെ സിനിമയെ പരിചയപ്പെടുത്തിയത്

സീമയും ഐവി ശശിയും, സീമയും മകനും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST
Edited by :migrator

സംവിധായകൻ ഐവി ശശിയുടേയും നടി സീമയുടേയും മകൻ അനി സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തെലുങ്ക് ചിത്രം 'നിന്നിലാ നിന്നിലാ'യിലൂടെയാണ് താരപുത്രന്റെ വരവ്. ഇപ്പോൾ മകന്റെ സിനിമയുടെ പ്രചാരണത്തിനായി നേരിട്ട് ഇറങ്ങിയിരിക്കുകയാണ് സീമ. ഹൃദയസ്പർശിയായ വിഡിയോയ്ക്കൊപ്പമാണ് താരം മകന്റെ സിനിമയെ പരിചയപ്പെടുത്തിയത്. ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതു കുറച്ചുമുന്നേ ചെയ്യേണ്ടിയിരുന്നതാമ് എന്നാണ് താരം പറയുന്നത്. 

അശോക് സെൽവൻ, റിതു വർമ, നിത്യ മേനോൻ, നാസർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സീ 5 എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.  ശശിയേട്ടനെയും തന്നെയും സപ്പോർട്ട് ചെയ്ത പോലെ അനിക്കും സപ്പോർട്ട് നൽകണം എന്നാണ് സീമ പറയുന്നത്. 

"ഞങ്ങളുടെ കുടുംബത്തിൽ ഒരു വിശേഷം നടന്നിരിക്കുകയാണ്. ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതു കുറച്ചു ദിവസങ്ങൾക്കു മുൻപെ ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങളുടെ കൂടെ ശശിയേട്ടൻ ഇല്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്. ഞങ്ങളുടെ മകൻ അനി ഐ.വി ശശി, വിഷ്വൽ കമ്മ്യൂണിക്കേഷൻ കഴിഞ്ഞതിനു ശേഷം സംവിധായകൻ പ്രിയദർശനൊപ്പം 10 വർഷം അസോസിയറ്റ് ഡയറക്ടറായിരുന്നു. ഇപ്പോൾ അനി സ്വതന്ത്രമായി ഒരു പടം ചെയ്തു. തെലുങ്കിലാണ് സിനിമ. പടത്തിന്റെ പേര് 'നിന്നിലാ നിന്നിലാ' എന്നാണ്. അശോക് സെൽവൻ, റിതു വർമ, നിത്യ മേനോൻ, നാസർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞങ്ങളൊക്കെ സിനിമ കണ്ടു. പടം ഞങ്ങൾക്ക് ഇഷ്ടമായി. നാസർ സർ പടം കണ്ടിട്ടു പറഞ്ഞത് മകനെ ഓർത്ത് സീമയ്ക്ക് അഭിമാനിക്കാം എന്നായിരുന്നു. സീ 5 എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കാണണം... നല്ല പടമാണ്. കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചാൽ നന്നായിരിക്കും. ശശിയേട്ടനെയും എന്നെയും സപ്പോർട്ട് ചെയ്ത പോലെ അനിക്കും സപ്പോർട്ട് നൽകണം."  സീമ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now