'നമുക്ക് എല്ലാമുണ്ടല്ലോ, എന്തിനിതു ചെയ്തു?' രാജ് കുന്ദ്രയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ശിൽപ 

കുന്ദ്രയെ മുംബൈയിലെ വസതിയിലേക്കു തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു ശിൽപ പൊട്ടിക്കരഞ്ഞത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST
Edited by :migrator

നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് മുന്നിൽ വികാരാധീനയായി നടി ശിൽപ ഷെട്ടി. അറസ്റ്റിലായശേഷം കുന്ദ്രയെ ആദ്യമായി മുംബൈയിലെ വസതിയിലേക്കു തെളിവെടുപ്പിനായി പൊലീസ് കൊണ്ടുവന്നപ്പോഴാണു ശിൽപ പൊട്ടിക്കരഞ്ഞത്. 

എന്തിനാണ് ഇവിടെ തെരച്ചിൽ നടത്തുന്നതെന്ന് ചോദിച്ച് കുന്ദ്രയോട് പൊട്ടിത്തെറിച്ച ശിൽപ പിന്നീട് പൊട്ടിക്കരയുകയായിരുന്നു. ‘നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? കുടുംബത്തിന്റെ സൽപ്പേര് ഇല്ലാതായി , കരഞ്ഞുകൊണ്ടു കുന്ദ്രയോട് ശിൽപ പറഞ്ഞതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചെയ്യാനിരുന്ന സിനിമകളും ഇൻഡസ്ട്രിയിലെ അംഗീകാരങ്ങൾ ഇല്ലാതായെന്നും ശിൽപ പറഞ്ഞു. കേസിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും നടി സംസാരിച്ചെന്നാണു വിവരം. കേസിൽ ശിൽപയ്ക്കു പങ്കുള്ളതായി തെളിവുകൾ കിട്ടിയില്ലെന്നാണു പൊലീസ് പറയുന്നത്. അതേസമയം രാജ് കുന്ദ്ര അന്വേഷണവുമായി സഹകരിക്കാത്തതിനാൽ ശിൽപയെ മൂന്നാമതും ചോദ്യം ചെയ്തേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now