
തളിപ്പറമ്പിൽ അറസ്റ്റിലായ ലിജേഷിന്റെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
News Now
അമേരിക്ക പലിശനിരക്ക് കൂട്ടും?, സ്വര്ണവിലയില് വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

എസിയോ വലിയ വീടോ ഉണ്ടെങ്കില് ക്ഷേമ പെന്ഷന് ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

തളിപ്പറമ്പ്: ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി വാട്സ്ആപ്പ് വിഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ അറസ്റ്റിലായ തെയ്യം കലാകാരൻ പതിനേഴോളം സ്ത്രീകളെ സമാനരീതിയിൽ കെണിയിൽപ്പെടുത്തിയതായി പൊലീസ്. തിമിരി സ്വദേശിയായ തെയ്യം കലാകാരൻ ലിജേഷിനെ (39) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പരിധിയിലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.
പൊലീസ് കസ്റ്റഡിയിലെടുത്ത ലിജേഷിന്റെ മൊബൈൽ ഫോൺ വിശദമായ സൈബർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പതിനേഴിലധികം സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും ഫോണിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. വിവരം പുറത്തുവന്നതോടെ കൂടുതൽ സ്ത്രീകൾ തളിപ്പറമ്പ് പൊലീസിനെ ഫോൺ മുഖേന ബന്ധപ്പെടുകയും അടുത്ത ദിവസങ്ങളിൽ തന്നെ നേരിട്ടെത്തി രേഖാമൂലം പരാതി നൽകാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. തെയ്യം കലാകാരൻ എന്ന നിലയിലുള്ള സ്വാധീനവും വിശ്വാസ്യതയും മുതലെടുത്ത് സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്ത്രീകളുടെ ഫോൺ നമ്പരുകൾ കൈക്കലാക്കിയിരുന്നത്.
ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തി വാട്സ്ആപ്പ് വഴി നഗ്ന വിഡിയോ കോൾ ചെയ്യിക്കുകയും, ആ സമയം സ്ക്രീൻഷോട്ടുകൾ കൈക്കലാക്കുകയുമായിരുന്നു ഇയാളുടെ രീതി. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനും ഇയാൾ ശ്രമിച്ചു. ഇയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ ലിജേഷ് സുഹൃത്തുക്കൾക്ക് അയച്ചുനൽകുകയും ചെയ്തു. ഇയാളിൽ നിന്ന് ചിത്രങ്ങൾ കൈപ്പറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സുഹൃത്തുക്കൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Summary
Police investigations have revealed that a 39-year-old Theyyam artist from Kannur, arrested for extorting a married woman through coerced nude video calls, had ensnared as many as seventeen women using a similar modus operandi.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


