'പ്രിയപ്പെട്ട അഭി, ജീവിതത്തിൽ എനിക്കുകിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ': മകന് പിറന്നാൾ ആശംസകളുമായി സുമലത

മകന്റെ കുട്ടിക്കാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്തുവച്ചുകൊണ്ടാണ് പോസ്റ്റ്

സുമലതയും അഭിഷേകും/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:26 am IST

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ അടക്കിവാണിരുന്ന നടിയാണ് സുമലത. ഇപ്പോൾ സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണ് താരം. സുമലത സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. മകൻ അഭിഷേക് ​അംബരീഷിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. 

തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് മകൻ എന്നാണ് സുമലത കുറിച്ചത്. മകന്റെ കുട്ടിക്കാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്തുവച്ചുകൊണ്ടാണ് പോസ്റ്റ്. ‘എന്റെ പ്രിയപ്പെട്ട അഭി, ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ. നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. നിന്റെ ജന്മദിനത്തില്‍, നിനക്ക് ഒരിക്കലും അവസാനിക്കാത്ത സന്തോഷം ഞാന്‍ നേരുന്നു. നീ എന്നും അന്വേഷിക്കേണ്ടതും നേടേണ്ടതും അതാണ്, എപ്പോഴും സന്തോഷം.’- സുമതല കുറിച്ചു. 

കന്നട നടനും രാഷ്ട്രീയക്കാരനുമായ അംബരീഷാണ് സുമലതയുടെ ഭർത്താവ്. 2018ൽ അംബരീഷ് മരിച്ചതിനു പിന്നാലെയാണ് സുമലത രാഷ്ട്രീയത്തിൽ സജീവമാവുന്നത്. ഇപ്പോൾ മാണ്ഡ്യ എംപിയാണ് സുമലത.  1993 ലാണ് സുമലതയ്ക്കും അംബരീഷിനും അഭിഷേക് ജനിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ ‘അമർ’ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തുന്നത്. എന്നാൽ ചിത്രം വേണ്ടത്ര ശ്ര​ദ്ധിക്കപ്പെട്ടില്ല. ഈ വർഷം ജൂണിൽ മോഡലും ഫാഷൻ ഡിസൈനറുമായ അവിവയുമായി അഭിഷേകിന്റെ വിവാഹം കഴിഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now