ആരാധകൻ അയച്ച കമന്റും അതിന് ഖുശ്ബു നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഖുശ്‍ബു. രാഷ്‍ട്രീയ പ്രവർത്തനത്തിൽ സജീവമാണെങ്കിലും ഖുശ്‍ബു സിനിമ 
ഉപേക്ഷിച്ചിട്ടുമില്ല. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന് ഒരു ആരാധകൻ അയച്ച കമന്റും അതിന് ഖുശ്ബു നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

“എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം മാഡം” എന്നാണ് ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു രസകരമായ മറുപടിയാണ് ഖുശ്‌ബു നൽകുന്നത്. “ഓഹ്.. ക്ഷമിക്കണം.. നിങ്ങൾ വൈകിപ്പോയി, കൃത്യമായി പറഞ്ഞാൽ ഒരു 21 വർഷം വൈകി. പക്ഷേ എന്തായാലും ഞാൻ എന്റെ ഭർത്താവിനോട് ഒന്ന് ചോദിക്കട്ടെ” എന്നാണ് താരത്തിന്റെ മറുപടി. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates