"അബ്ബബ്ബാ!"; നിർമ്മാതാവായി ആൻ അഗസ്റ്റിൻ, അടി കപ്യാരേ കൂട്ടമണി റിമേക്ക് 

ഫ്രൈഡേ ഫിലിം ഹൗസ്, മിറാമർ ഫിലിംസ് എന്നീ ബാനറുകളിലാണ് അബ്ബബ്ബാ ഒരുങ്ങുന്നത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:00 am IST

ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് നടി ആൻ അഗസ്റ്റിൻ. മലയാളത്തിലല്ല മറിച്ച് കന്നഡത്തിലാണ് ആനിൻറെ നിർമ്മാണ അരങ്ങേറ്റം. അടി കപ്യാരേ കൂട്ടമണി എന്ന മലയാള ചിത്രത്തിൻറെ റീമേക്കുമായാണ് താരം എത്തുന്നത്. 'അബ്ബബ്ബാ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

"ഞാൻ ഏറെ നാളായി കാത്തിരുന്ന ദിവസമാണിത്. എന്റെ ഉറ്റസുഹൃത്തും സഹോദരനുമായ വിജയ് ബാബുവിനും വിവേക് ​​തോമസിനും ഒപ്പം നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ ഫീച്ചർ ഫിലിമിനെക്കുറിച്ച് പങ്കുവയ്ക്കുന്ന ദിവസം. 
"അബ്ബബ്ബാ!"- ഒരു ഫുൾ ഫൺ നിറഞ്ഞ എന്റർടെയ്നർ! സിനിമ പോലെ തന്നെ ഈ നാഴികക്കല്ലിലൂടെയുള്ള എന്റെ യാത്രയും ഒരു സവാരി തന്നെയായിരുന്നു. 
സന്തോഷവും, വിനോദവും നിറഞ്ഞ അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ, ഒപ്പം ചില കഠിനമായവയും. ഇത് ഇതുവരെയുള്ള എന്റെ യാത്രയിൽ എനിക്കൊപ്പം നിന്ന, എന്ന നയിച്ച, പിന്തുണച്ച നിങ്ങൾക്കുള്ളതാണ്. എന്റെ കുടുംബം, എന്റെ ഉപദേശകർ, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ.
അമ്മ, ഇത് അമ്മയ്ക്ക് വേണ്ടിയാണ്. എന്റെ അച്ഛൻ, എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവർക്കും നന്ദി! മുന്നോട്ടുള്ള വഴിയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്!", ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് ആൻ കുറിച്ചു. 

ജോൺ വർഗീസിൻറെ സംവിധാനത്തിൽ 2015ൽ പുറത്തെത്തിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി.ഫ്രൈഡേ ഫിലിം ഹൗസ് ആയിരുന്നു നിർമാണം. ഫ്രൈഡേ ഫിലിം ഹൗസ്, മിറാമർ ഫിലിംസ് എന്നീ ബാനറുകളിലാണ് അബ്ബബ്ബാ ഒരുങ്ങുന്നത്. ലികിത് ഷെട്ടി, അമൃത അയ്യങ്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അജയ് രാജ്, താണ്ഡവ്, ധൻരാജ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now