അഡല്‍ട്ട് വെബ്‌സീരിസ്, സംവിധാനം നിള നമ്പ്യാര്‍; പ്രധാന വേഷത്തില്‍ അലന്‍സിയര്‍

'ലോല കോട്ടേജ്' എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത് നിള നമ്പ്യാര്‍ ആണ്.

Nila Nambiar and Blessy Sylvester with Alencier
അലന്‍സിയറിനൊപ്പം നിള നമ്പ്യാരും ബ്ലെസി സില്‍വസ്റ്ററും Source by : വിഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :25 February 2025, 1:16 pm IST

ഇന്‍ഫളുവന്‍സറും മോഡലുമായ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡല്‍ട്ട് വെബ് സീരിസില്‍ പ്രധാന വേഷത്തില്‍ അലന്‍സിയര്‍. 'ലോല കോട്ടേജ്' എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത് നിള നമ്പ്യാര്‍ ആണ്.

കുട്ടിക്കാനത്താണ് ചിത്രീകരണം. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉടന്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് താരം പദ്ധതിയിടുന്നത്. നിള നമ്പ്യാര്‍ ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലൂടെ വെബ് സീരിസ് പുറത്തിറക്കാനാണ് നടി പദ്ധതിയിടുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി വൈറലായ താരമാണ് നിള നമ്പ്യാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now