
വിഷാദം പിടിമുറുക്കിയപ്പോള്‍ അച്ഛനും അമ്മയും ഡോക്ടര്‍മാരും പറഞ്ഞത് ഇങ്ങനെ; വീണ്ടും ആ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ആമിര്‍ ഖാന്റെ മകള്‍, വിഡിയോ
വിഷാദത്തിലായിരിക്കുന്ന ഒരു വ്യക്തിയോട് എന്താണ് പറയേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഇക്കുറി ഇറ എത്തിയിരിക്കുന്നത്
താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ ആ നാളുകളെക്കുറിച്ച് കൂടുതല്‍ തുറന്നുപറച്ചിലുമായി ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. വിഷാദത്തിലായിരിക്കുന്ന ഒരു വ്യക്തിയോട് എന്താണ് പറയേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഇക്കുറി ഇറ എത്തിയിരിക്കുന്നത്. ഇതേ അവസ്ഥയിലൂടെ താന്‍ കടന്നുപോയപ്പോള്‍ മാതാപിതാക്കളും ഡോക്ടര്‍മാരും നല്‍കിയ ഉപദേശം പങ്കുവച്ചാണ് ഈ ചോദ്യത്തിന് ഇറ ഉത്തരം നല്‍കുന്നത്.
പല ആളുകളും വിഷാദ നാളുകളില്‍ വ്യത്യസ്ത അനുഭവത്തിലൂടെയാണ് കടന്നുപോകുകയെന്നും ഒരാള്‍ പ്രയോഗിച്ച് വിജയിച്ച മാര്‍ഗ്ഗം മറ്റൊരാള്‍ക്ക് ഗുണകരമാകണമെന്നില്ലെന്നും ഇറ വിഡിയോയില്‍ പറയുന്നു. ' ഞാന്‍ ഏകദേശം നാല് ഡോക്ടര്‍മാരുടെ അടുത്തെങ്കിലും പോയിട്ടുണ്ടാകും. അവരും എന്റെ മാതാപിതാക്കളും കിരണ്‍ ആന്റിയും (ആമിര്‍ ഖാന്റെ ഭാര്യ) എന്നോട് തിരക്കുകള്‍ കുറച്ച് ഒന്ന് ശാന്തമാകാനാണ് പറഞ്ഞത്', ഇറ പറയുന്നു. വിഷാദത്തിലായവരോട് കൂടുതല്‍ തിരക്കുകളില്‍ ഏര്‍പ്പെടാന്‍ പറഞ്ഞാണ് പലരും ഉപദേശിക്കുന്നതെന്നും എന്നാല്‍ അത് ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരമല്ലെന്നും പറയുകയാണ് ഇറ.
ആമിര്‍ ഖാന് ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ് ഇറ. കഴിഞ്ഞ മാസമാണ് നാല് വര്‍ഷത്തോളമായി വാഷാദത്തിലൂടെ കടന്നുപോകുകയാണ് താന്‍ എന്ന് വെളിപ്പെടുത്തി ഇറ രംഗത്തെത്തിയത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നത് സ്വാഭാവികമാണെന്ന സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇറ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രിയുടെ തുറന്നുപറച്ചിലുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



