
'ടൈഗര്‍ 3' തീയറ്ററില്‍ ആരാധകരുടെ പടക്കം പൊട്ടിച്ച് ആഘോഷം; പ്രതികരണവുമായി സല്മാന്
ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സല്മാന് ചിത്രമെന്ന നിലയില്‍ വന്‍ വരവേല്പാണ് ആരാധകര്‍ 'ടൈഗര്‍ 3' പലയിടത്തും അരാധകര്‍ നല്‍കിയത്.

മുംബൈ: 'ടൈഗര്‍ 3'ന്റെ പ്രദര്‍ശനത്തിനിടെ ആരാധകര്‍ തീയറ്ററില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സല്മാന് ഖാന്. തിയറ്ററില്‍ പടക്കം പൊട്ടിക്കുന്നത് അപകടകരമാണെന്ന് സല്മാന് ഖാന് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'ടൈഗര്‍ 3'യുടെ പ്രദര്‍ശനത്തിനിടെ തീയറ്ററുകള്‍ക്കുള്ളില്‍ പടക്കം പൊട്ടിച്ചതിനെക്കുറിച്ച് കേള്‍ക്കാനിടയായി. ഇത് അപകടകരമാണ്. നമ്മളേയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ സിനിമ ആസ്വദിക്കാം. സുരക്ഷിതരായി ഇരിക്കുക, സല്മാന് ഖാന് കുറിച്ചു.
I'm hearing about fireworks inside theaters during Tiger3. This is dangerous. Let's enjoy the film without putting ourselves and others at risk. Stay safe.
â Salman Khan (@BeingSalmanKhan) November 13, 2023
ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സല്മാന് ചിത്രമെന്ന നിലയില്‍ വന്‍ വരവേല്പാണ് ആരാധകര്‍ 'ടൈഗര്‍ 3' പലയിടത്തും അരാധകര്‍ നല്‍കിയത്. എന്നാല്‍ ചിലയിടത്ത് പ്രദര്‍ശനത്തിനിടെ ആരാധകരുടെ ആവേശം അതിരുവിട്ടു. ആരാധകര്‍ തീയറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് ആഘോഷിച്ചത്. നാസിക്കിലെ മോഹന്‍ തീയറ്റ
റിലെ ആരാധകരുടെ സകല നിയന്ത്രണവുംവിട്ടുള്ള ആഘോഷ പ്രകടനം തീയറ്റര്‍ അധികൃതര്‍ക്കും സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി.
This is dangerous..pic.twitter.com/tj0fqXyVE4
â Gargi (@Gargijii) November 13, 2023
യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തില്‍ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പന്‍ സംഘട്ടനരംഗത്ത് അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാന് എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനില്‍ ടൈഗര്‍ എന്ന കഥാപാത്രമായി സല്മാന് ഖാന് എത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ



