
മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം ഹിന്ദിയിലേക്ക് മാറ്റി; 'അഗ്നിസാക്ഷി'യുടെ സംവിധായകന്; പാര്‍ഥോ ഘോഷ് അന്തരിച്ചു
76 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മുംബൈ: തൊണ്ണൂറുകളില്‍ തിയറ്ററിനെ ഇളക്കി മറിച്ച ബോളിവുഡ് ചിത്രങ്ങളായി 'അഗ്നിസാക്ഷി', '100 ഡേയ്സ്' എന്നീ ചിത്രങ്ങളുടെ സംവിധായകന് പാര്‍ഥോ ഘോഷ് (Partho Ghosh) അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നിരവധി ബംഗാളി പടങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1985ല്‍ സഹസംവിധായകനായാണ് പാര്‍ഥോ ഘോഷിന്റെ തുടക്കം. 1991-ല്‍ പുറത്തിറങ്ങിയ '100 ഡേയ്സ്' ആണ് ആദ്യചിത്രം. ജാക്കി ഷെറോഫ്, മാധുരി ദീക്ഷിത് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.
നാനാ പടേക്കര്‍, ജാക്കി ഷെറോഫ്, മനീഷ കൊയ് രാള എന്നിവര്‍ അഭിനയിച്ച 'അഗ്നിസാക്ഷി' പാര്‍ഥോ ഘോഷിനെ കൂടുതല്‍ പ്രശസ്തനാക്കി. കൗശല്‍ ഭാരതിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി സംവിധാനംചെയ്ത 'ദലാല്‍' വലിയ വാണിജ്യവിജയമായി. മമ്മൂട്ടി -മോഹന്‍ലാല്‍ ജോഷി ഹിറ്റ് ചിത്രമായ 'നമ്പര്‍ 20 മദ്രാസ് മെയിലി'ന്റെ ഹിന്ദി റീമേക്കായ 'തീസ്രാ കോന്‍' സംവിധാനംചെയ്തത് പാര്‍ഥോ ഘോഷ് ആണ്.
പതിനാറിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പാര്‍ഥോ ഘോഷിന്റെ അവസാനചിത്രം 2018-ലായിരുന്നു. അഗ്നിസാക്ഷിയുടെ സംവിധാനത്തിന് പാര്‍ഥോ ഘോഷിന് മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നാനാ പടേക്കറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്



