'ഫ്ളഷ്', സംവിധാനം ആയിഷ സുൽത്താന; പോസ്റ്റർ പുറത്ത്

ലക്ഷദ്വീപ് വിഷയത്തെ ആസ്പദമാക്കിയുള്ളതാവും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന

ഫ്ളഷ് പോസ്റ്റര്‌‍, ആയിഷ സുൽത്താന/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:46 am IST
Edited by :migrator

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടെ ആയിഷ സുൽത്താന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ഫ്ളഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ആന്റോ ജോസഫാണ് പുറത്തുവിട്ടത്. ലക്ഷദ്വീപ് വിഷയത്തെ ആസ്പദമാക്കിയുള്ളതാവും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

കടൽതീരത്തിലൂടെ നടന്നുവരുന്ന പെൺകുട്ടിയാണ് പോസ്റ്ററിൽ‌.  ആയിഷ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബീന കാസിം ആണ്. കെജി രതീഷാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. വില്യം ഫ്രാൻസിസ് സം​ഗീതവും നൗഫൽ അബ്​ദുള്ള എഡിറ്റിങ്ങും നിർവ​ഹിക്കുന്നു. 

നേരത്തെ തന്റെ ജീവിതം സിനിമയാക്കുമെന്ന് ആയിഷ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫ്ളഷ് പറയുന്നത് ആയിഷയുടെ ജീവിതം തന്നെയാണോ എന്ന് വ്യക്തമല്ല. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെയുള്ള പരാമർശമാണ് ആയിഷയെ വിവാദത്തിലെത്തിച്ചത്. ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കിക്കുകയാണ്. അതിനിടെ കൊച്ചിയിൽ എത്തിയ കവരത്തി പൊലീസ് ഇപ്പോൾ ആയിഷയെ വീണ്ടും ചോദ്യം ചെയ്യുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now