ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രം ചെയ്യുന്നത് ഐശ്വര്യ ലക്ഷ്മിയാണ്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:06 am IST

News Now

സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രം ചെയ്യുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പൂങ്കുഴലിയെ പരിചയപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ''അലൈകടൽ..'' ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പിഎസ് 1 ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് താരം. 

ആനപ്പുറത്ത് കയറി ഇരിക്കുന്ന ഐശ്വര്യ ലക്ഷ്മിയെയാണ് ചിത്രത്തിൽ കാണുന്നത്.  'കൗണ്ട് ഡൗൺ പോലെയൊന്ന് ചെയ്യാൻ ശ്രമിക്കുകയാണ് ഞാൻ.ഷൂട്ടിംഗിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട ഓർമ്മകൾ പങ്കുവയ്ക്കുന്നു, പൂങ്കുഴലിയായുള്ള മനോഹര നിമിഷങ്ങൾ, എന്റെ സാന്റയ്ക്കൊപ്പം' - എന്ന കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 

കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കി ഒരുക്കിയ ചിത്രം പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പറയുന്നത്. രാജ രാജ ചോളനായി ജയം രവിയാണ് എത്തുന്നത്. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്. വന്തിയ തേവനായി കാർത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാഞ്ജിയായി തൃഷയും എത്തുന്നു. സെപ്റ്റംബർ 30 നു ചിത്രം തീയേറ്ററുകളിൽ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates