
ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങൾ
സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്
മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി ഇപ്പോൾ തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുകയാണ്. ധനുഷിന്റെ നായികയായി ജഗമേ തന്തിരത്തിൽ എത്തിയതോടെയാണ് ഐശ്വര്യയുടെ താരമൂല്യം ഉയർന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

സാരിയുടുത്തു നിൽക്കുന്ന ഐശ്വര്യയാണ് ചിത്രത്തിൽ. ക്രീം കളറിൽ നെറ്റിൽ വരുന്ന സാരിയുടെ പ്രധാന ആകർഷണം ഡീപ് നെക്കിലുള്ള സ്ലീവ് ലസ് ബ്ലൗസാണ്. ഒരു മാഗസിന്റെ കവർചിത്രത്തിനു വേണ്ടിയായിരുന്നു നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്. ഷീ മാഗസിനിന്റെ ജൂലൈയിലെ കവർഗേളായാണ് താരം എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്തത്. ജോജു ജോർജും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഐശ്വര്യയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നു ഇത്. വിശാൽ നായകനായ ആക്‌ഷനിലാണ് മുൻപ് താരം അഭിനയിച്ചത്. മലയാളത്തിലും ഐശ്വര്യ തിരക്കേറിയ നായികയാണ്. 'കാണെക്കാണെ', 'അർച്ചന 31 നോട്ട് ഔട്ട്' തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
