കമന്റേറ്ററുടെ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

Ajith Kumar
Ajith KumarSource by : ഫയല്‍
Last Updated :21 July 2025, 1:00 pm IST

News Now

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാര്‍ ഓടിച്ച കാറിന് റേസിംഗിനിടെ അപകടം. ജിടി4 യൂറോപ്യന്‍ സീരീസ് റേസിംഗിനെിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. മിസാനോ ട്രാക്കിലാണ് അപകടമുണ്ടാകുന്നത്. സീരീസിന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു അജിത് കുമാര്‍. അപകടത്തില്‍ അജിത്തിന് പരുക്കൊന്നും പറ്റിയിട്ടില്ല. അപകടത്തിന് പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പരിസരം വൃത്തിയാക്കുന്ന അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറുമായി അജിത്തിന്റെ കാര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്. അജിത്തിന്റെ അനുഭവ സമ്പത്തും പെട്ടെന്നുള്ള പ്രതികരണവുമാണ് താരത്തെ പരുക്കൊന്നും കൂടാതെ രക്ഷപ്പെടാന്‍ സഹായിച്ചത്. ബെല്‍ജിയത്തില്‍ സ്പാ-ഫ്രാന്‍ങ്കോര്‍ചാമ്പ്‌സിന്റെ മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത്ത് നിലവില്‍.

''അജിത് കുമാര്‍ കാറില്‍ നിന്നും പുറത്തേക്ക് വന്നു. റേസില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ഈ വര്‍ഷം അദ്ദേഹത്തിനുണ്ടാകുന്ന ആദ്യത്തെ അപകടമാണ് നമ്മള്‍ കണ്ടത്. അദ്ദേഹമൊരു ചാമ്പ്യനാണ്. അദ്ദേഹം ഇപ്പോള്‍ മാര്‍ഷല്‍സിനൊപ്പം വൃത്തിയാക്കാന്‍ ഇറങ്ങിയിട്ടുണ്ട്. അധികം ഡ്രൈവര്‍മാരും അതിന് തയ്യാറാകില്ല'' എന്ന കമന്റേറ്ററുടെ വാക്കുകളും വൈറലാകുന്ന വീഡിയോയില്‍ ശ്രദ്ധ നേടുന്നുണ്ട്.

2003 മുതല്‍ റേസിംഗില്‍ സജീവമാണ് താരം. 2010 ല്‍ ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പിലും മത്സരിച്ചിരുന്നു. ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം റേസിംഗ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അജിത്ത് ഈയ്യടുത്താണ് റേസിംഗിലേക്ക് തിരികെ വന്നത്. അതേസമയം സ്‌ക്രീനില്‍ അജിത്തിനെ ഒടുവിലായി കണ്ടത് ഗുഡ് ബാഡ് അഗ്ലിയിലാണ്.

Summary

Ajith Kumar faces an accident during a race. actor escapes injuries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics