
അജിത് ആരാധകർ റെഡിയായിക്കോളൂ, 'വലിമൈ' റിസർവേഷൻ നാളെ ആരംഭിക്കും
കാത്തിരിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് ഫെബ്രുവരി 24ന് വലിമൈ തിയറ്ററിൽ എത്തുകയാണ്
അജിത് കുമാർ നായകനായി എത്തുന്ന വലിമൈയ്ക്കായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. കോവിഡ് പ്രതിസന്ധിക്കിടെ പലതാരങ്ങളുടെ സിനിമകളും തിയറ്ററിലൂടേയും ഒടിടിയിലൂടെയുമെല്ലാം റിലീസ് ചെയ്തെങ്കിലും അജിത് ആരാധകർക്ക് നിരാശയായിരുന്നു ഫലം. എന്നാൽ കാത്തിരിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് ഫെബ്രുവരി 24ന് വലിമൈ തിയറ്ററിൽ എത്തുകയാണ്. ചിത്രത്തിന്റെ റിസർവേഷൻ നാളെ മുതൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ഐപിഎസ് ഓഫിസറുടെ വേഷത്തിലാണ് അജിത് കുമാർ എത്തുന്നത്. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Hold your breath..! #Valimai
â HVinoth (@HvinothDir) February 19, 2022
pic.twitter.com/J00gfipOFq
ബോണി കപൂർ നിർമിക്കുന്ന ചിത്രം തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. E4 എന്റർടെയ്ൻമെന്റ്സാണ് വലിമൈ കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്. ബൈക്ക് റേസിങ്ങും ആക്ഷൻ സീക്വൻസുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അജിത്തിന് പരുക്കേറ്റതും വാർത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
