
ബാലയ്യയുടെ ആരാധകർക്ക് നിരാശ; 'അഖണ്ഡ 2' റിലീസ് വൈകും
2021 ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്

നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'അഖണ്ഡ 2'. 2021 ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. ചിത്രം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയച്ചതെങ്കിലും ഇപ്പോഴിതാ റിലീസ് മാറ്റിവെച്ചെന്നാണ് റിപ്പോർട്ട്.സെപ്റ്റംബർ 25ന് തന്നെ പവൻ കല്യാൺ ചിത്രമായ 'ഒജി'യും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതിനാലാണ് സിനിമയുടെ റിലീസ് വൈകുന്നതെന്നാണ് റിപ്പോർട്ട്.
നിലവിൽ ചിത്രം ഡിസംബറിലോ പൊങ്കൽ റിലീസായി ജനുവരിയിലോ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് ബാലകൃഷ്‍ണ പൂർത്തിയാക്കിയിട്ടുണ്ട്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു മാസ് മസാല ആക്ഷൻ ചിത്രമാകും രണ്ടാം ഭാഗമെന്ന സൂചനയാണ് ടീസർ നൽകുന്നത്. റിലീസിന് പിന്നാലെ ടീസറിലെ ഒരു രംഗം വലിയ തോതിൽ ട്രോൾ ഏറ്റുവാങ്ങിയിരുന്നു. ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അവരെയെല്ലാം അതുപയോഗിച്ച് പൊക്കി എടുക്കുന്നതുമാണ് ട്രോളിന് ഇരയായിരിക്കുന്നത്.
പ്രഗ്യാ ജെയ്സ്വാള്‍ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു. ഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Akhanda 2 release delayed due to OG release
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


"വേട്ടൈക്കാരൻ' റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാൻ സ്കൂളിൽ പോയില്ല; അന്നില്ലാത്ത പേടി ഇപ്പോഴുണ്ട്'
'തൃശൂർ സ്ലാങ് ആദ്യമായി വരുന്നത് ആ ഭരതൻ സിനിമയിൽ, അത് നന്നായി ക്ലിക്ക് ആവുകയും ചെയ്തു'; ടി ജി രവി


