"വേട്ടൈക്കാരൻ' റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാൻ സ്കൂളിൽ പോയില്ല; അന്നില്ലാത്ത പേടി ഇപ്പോഴുണ്ട്'

'വേട്ടൈക്കാരന്‍' സിനിമയിൽ അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്‍പത് വയസ്സായിരുന്നു.

Jason Sanjay, Vettaikaaran
Jason Sanjay, Vettaikaaranവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :1 ഒക്ടോബർ 2026, 6:49 pm IST

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സി​ഗ്മ' എന്ന ചിത്രം തിയറ്ററുകളിലെത്തുകയാണ്. അച്ഛൻ നായകനായെത്തിയ 'വേട്ടൈക്കാരൻ' എന്ന സിനിമയിലൂടെയായിരുന്നു ജേസണിന്റെ സിനിമയിലേക്കുള്ള വരവ്. സിനിമയില്‍ 'നാന്‍ അടിച്ചാ താങ്കമാട്ടെ...' എന്ന പാട്ട് സീനില്‍ ജേസണ്‍ അഭിനയിച്ചിട്ടുണ്ട്. ഈ ​ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്.

'വേട്ടൈക്കാര'നില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഒന്‍പത് വയസ്സായിരുന്നെന്നും അന്ന് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല എന്നും പറയുകയാണ് ജേസണ്‍. അന്നില്ലാത്ത പേടി തനിക്ക് ഇന്നുണ്ടെന്നും ജേസണ്‍ പറഞ്ഞു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

'വേട്ടൈക്കാരന്‍' സിനിമയിൽ അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്‍പത് വയസ്സായിരുന്നു. അന്ന് ചെറുതായതു കൊണ്ട് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല. ഇന്നാണെങ്കില്‍ എനിക്ക് പേടിയാകുമായിരുന്നു. അന്ന് സെറ്റുമായിട്ട് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു.

അന്ന് സിനിമ ഇറങ്ങിയതിനു ശേഷം രണ്ടോ മൂന്നോ ദിവസം ക്ലാസില്‍ പോയില്ല. സുഹൃത്തുക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതു കൊണ്ടാണ് പോകാതിരുന്നത്. ഇപ്പോഴും സുഹൃത്തുക്കൾക്കൊപ്പം ഒരുമിച്ചിരിക്കുമ്പോള്‍ ആ പാട്ട് വച്ച് എന്നെ കളിയാക്കാറുണ്ട്".- ജേസൺ പറഞ്ഞു. ഒരു ആക്ഷന്‍ ചിത്രം എന്നതിലുപരി അഡ്വഞ്ചര്‍ ഹീസ്റ്റ് ചിത്രമാണ് 'സി​ഗ്മ'.

News Now

Summary

Jason Sanjay opens up about Vettaikaaran movie song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics