
'ഞാന്‍ എന്നെ കൊല്ലുകയാണ്...; ഇനി മുതല്‍ ആര്‍ക്കും ശല്യമാകില്ല..'; കുറിപ്പുമായി അഖില്‍ മാരാര്‍
വാക്കുകള്‍ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയ കോമാളികള്‍ നിങ്ങളെ നയിക്കട്ടെ

രാഷ്ട്രീയം ഉപേക്ഷിച്ചതല്ല, സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്നത് സമൂഹം തന്നെ പഠിപ്പിച്ചതാണെന്ന് സംവിധായകനും മുന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖില്‍ മാരാര്‍. 'കള്ളന്മാര് നിങ്ങളെ ഭരിക്കട്ടെ.. നിങ്ങള്‍ അവര്‍ക്ക് വേണ്ടി വാഴ്ത്തുക്കള്‍ നേരട്ടെ.. മാരാര്‍ സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കും'- അഖില്‍ മാരാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
'സെപ്റ്റംബര്‍ 7 ഞാന്‍ ജനിച്ച ദിവസമാണ്.. പരിഹാസവും പുച്ഛവും മാത്രം കെട്ട് വളര്‍ന്ന ഒരുവന് സമൂഹത്തില്‍ റിബല്‍ ആയി മാറുന്നത് സ്വാഭാവികമാണല്ലോ.. ഞാനും ഒരു റിബല്‍ ആയിരുന്നു..നിലപാട് എന്ന വാക്കും അഖില്‍ മാരാരും കേരളത്തില്‍ എത്രത്തോളം ചര്‍ച്ച ആയി എന്നത് നിങ്ങള്ക് അറിയാം.. എന്നും സത്യം മുറുകെ പിടിച്ച എനിക്ക് നിലപാടില്‍ ഒരു മാറ്റവും ഇല്ല.. അന്നും ഇന്നും സത്യത്തിനൊപ്പം മാത്രം.. ആരെയും പേടിച്ചു അഭിപ്രായം പറയാതെ ഓടി ഒളിച്ചവന് അല്ല.. എന്റെ ഉള്ളിലെ സത്യം കണ്ടാവാം ഈശ്വരന് എനിക്കൊപ്പം കൂടിയത്..'
'മറ്റുള്ളവര്‍ നോക്കിയാല്‍ വലിയ നേട്ടം എന്ന് തോന്നുന്ന നിരവധി നേട്ടങ്ങള്‍ എനിക്ക് ലഭിച്ചപ്പോഴും ഒന്നുമല്ലാതെ പോയ എന്റെ നാട്ടിലെ സാധാരണകാര്‍ക്ക് വേണ്ടി ശബ്ദിക്കണം എന്നാഗ്രഹിച്ച എനിക്ക് ഒരു യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിഞു.. സത്യത്തിലും ധര്‍മത്തിനും നീതിക്കും സമൂഹത്തിന് മുന്നില്‍ യാതൊരു വിലയുമില്ല.. ഇനി മുതല്‍ ഞാന്‍ ആര്‍ക്കും ശല്യമാകില്ല അന്ധത മൂടിയ സമൂഹത്തില്‍ സത്യം വിളിച്ചു പറഞ്ഞാല്‍ ഉള്‍കൊള്ളാന്‍ ബോധമില്ലാത്ത മനുഷ്യര്‍ക്കിടയില്‍ എനിക്ക് സ്ഥാനമില്ല.. വാക്കുകള്‍ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയ കോമാളികള്‍ നിങ്ങളെ നയിക്കട്ടെ..
ഇല്ലാതാക്കാന്‍ നോക്കുന്ന സമൂഹത്തില്‍ നിങ്ങള്ക് വേണ്ടി മിണ്ടാനും നിങ്ങളുടെ ശബ്ദമാകാനും കൊതിച്ച ഞാന്‍ നിശബ്ദത പാലിക്കുക ആണ്.. ഞാന്‍ എന്നെ കൊല്ലുകയാണ്.. ഞാന്‍ ഞാനല്ലാതെ ജീവിക്കാന്‍ തുടങ്ങുകയാണ്...എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാന്‍ ശീലിക്കുക ആണ്.'- അഖില്‍ കുറിപ്പില്‍ പറയുന്നു.
ട്വന്റി20 സ്ഥാനാര്‍ഥിയായി തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച അഖില്‍ മാരാര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സാബു ജേക്കബിനെ ആരോപണങ്ങളുന്നയിച്ചാണ് അഖില്‍ പാര്‍ട്ടി വിട്ടത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Akhil Marar stated he hasn't quit politics, but rather that society has taught him politics is no place for those who uphold the truth.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന് വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

32 വയസാണെന്ന് സമ്മതിക്കാന്‍ മടിയില്ല, പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു: അപര്‍ണ തോമസ്
