
മോഹന്‍ലാലിനൊപ്പം അക്ഷയ് കുമാറിന്റെ ഡാന്‍സ്; എന്നും ഓര്‍ത്തുവയ്ക്കുമെന്ന് താരം; വിഡിയോ
ഏറെ ആവേശത്തോടെ ഭാൻഗ്ര കളിക്കുന്ന മോഹന്‍ലാലിനേയും അക്ഷയ് കുമാറിനേയുമാണ് വിഡിയോയില്‍ കാണുന്നത്

മോഹന്‍ലാലിനൊപ്പം ഡാന്‍സ് കളിക്കുന്ന വിഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഡിസ്നി ഇന്ത്യ മേധാവി കെ മാധവന്റെ മകന്റെ വിവാഹച്ചടങ്ങിലായിരുന്നു സൂപ്പര്‍താരങ്ങളുടെ ഡാന്‍സ്. ഏറെ ആവേശത്തോടെ ഭാൻഗ്ര കളിക്കുന്ന മോഹന്‍ലാലിനേയും അക്ഷയ് കുമാറിനേയുമാണ് വിഡിയോയില്‍ കാണുന്നത്.
മോഹന്‍ലാലിനൊപ്പമുള്ള ഈ ഡാന്‍സ് എന്നും ഓര്‍മയില്‍ സൂക്ഷിക്കും. എന്നും ഓര്‍മിക്കുന്ന നിമിഷങ്ങള്‍.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. അവസാനം ആലിംഗനത്തോടെയാണ് ഡാന്‍സ് അവസാനിപ്പിക്കുന്നത്. േ്രഗ ഷെര്‍വാണിയും വെള്ള പൈജാമയും തലയില്‍ ടര്ബനുമാണ് മോഹന്‍ലാലിന്റെ വേഷം. ഷീര്‍ ഐവറി കുര്‍ത്തയാണ് അക്ഷയ് ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.
രാജസ്ഥാനിലെ ജയ്പൂര്‍ രാംബാഗ് കൊട്ടാരത്തില്‍ നടന്ന വിവാഹത്തില്‍ തെന്നിന്ത്യയിലേയും ബോളിവുഡിലേയും വന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആമിര്‍ ഖാന്, കമല്ഹാസന്, പൃഥ്വിരാജ്, കരണ്‍ ജോഹര്‍ തുടങ്ങിയ വന്‍താരനിര തന്നെ വിവാഹത്തിന് അണിനിരന്നു. അക്ഷയ്ക്കൊപ്പം ഡാന്‍സ് കളിക്കുന്ന പൃഥ്വിരാജിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
Akshay Kumar Sir and Prithviraj Sukurmaran Dance Together at a K. Madhavan's Son wedding #AkshayKumar #Prithviraj #Selfiee pic.twitter.com/UqC1KNTsoY
â Arijit || AKKian (@Arijit_AKKIan) February 10, 2023
#AkshayKumar #AamirKhan & #KamalHaasan together at K. Madhavan's son wedding pic.twitter.com/GatVackb7m
â Já´Êɪɴ KÊɪÊá´á´Éª (@Jahhhin_Cena) February 10, 2023
കഴിഞ്ഞ ദിവസമാണ് സുപ്രിയ മേനോന് കരണ്‍ ജോഹറിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. മോഹന്‍ലാലും കരണിനൊപ്പം പ്രൈവറ്റ് ജെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്

Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി



