'കല്യാണിയുടെ ബ്രില്യന്റ് ആക്ടിങ്ങിനെക്കുറിച്ച് ഒരുപാട് കേട്ടു'; അഭിനന്ദിച്ച് അക്ഷയ് കുമാർ

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം 100 കോടിയും കടന്ന് മുന്നേറുകയാണ്.

Kalyani Priyadarshan, Akshay Kumar
Kalyani Priyadarshan, Akshay KumarSource by : ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Last Updated :4 September 2025, 12:46 pm IST

സിനിമാ പ്രേക്ഷകരെയെല്ലാം അത്ഭുതപ്പെടുത്തി കൊണ്ട് ലോകയുടെ കുതിപ്പ് തുടരുകയാണ്. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ലോകയിൽ ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായാണ് കല്യാണി എത്തിയത്. അഭിനന്ദന പ്രവാഹമാണ് കല്യാണിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം 100 കോടിയും കടന്ന് മുന്നേറുകയാണ്.

ഇപ്പോഴിതാ കല്യാണിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. ലോകയുടെ അണിയറപ്രവർത്തകർക്കും അക്ഷയ് കുമാർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 'കഴിവ് പാരമ്പര്യമായി കിട്ടുമെന്ന് ഞാൻ കേട്ടിട്ടുണ്ട് , ഇപ്പോൾ കണ്ടു. കല്യാണി, പ്രിയദർശൻ സാറിന്റെ മകളുടെ ബ്രില്യന്റ് ആക്ടിങ്ങിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കേട്ടു. ലോകയിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ, ഒപ്പം ഹിന്ദി പതിപ്പിനും'- എന്നാണ് അക്ഷയ് കുമാർ എക്സിൽ കുറിച്ചിരിക്കുന്നത്.

ലോക ചാപ്റ്റർ 1 ചന്ദ്രയിലൂടെ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ യൂണിവേഴ്സിനും തുടക്കമിട്ടിരിക്കുകയാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്.

അതേസമയം പ്രിയദർശന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണിപ്പോൾ അക്ഷയ് കുമാർ. മലയാള ചിത്രമായ ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ഹായ്‌വാനിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമാണം.

News Now

Summary

Cinema News: Bollywood Actor Akshay Kumar pens sweet message for 'Lokah' star Kalyani Priyadarshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates