
'കൈ മാറ്റൂ' തോളിൽ കയ്യിട്ട ആരാധകനോട് അക്ഷയ്; നടന് വിമർശനം
മകൾ നിതാരയ്ക്കൊപ്പം മുംബൈ എയർപോർട്ടിലെത്തിയതായിരുന്നു അക്ഷയ്.

പ്രിയദർശൻ ചിത്രം ഹൈവാന്റെ ചിത്രീകരണ തിരക്കുകളിലാണിപ്പോൾ നടൻ അക്ഷയ് കുമാർ. സിനിമകൾ പോലെ തന്നെ അക്ഷയ് കുമാറിന്റെ ഓഫ് സ്ക്രീൻ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. പലപ്പോഴും ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാനും സെൽഫിയെടുക്കാനുമൊക്കെ അക്ഷയ് നിൽക്കാറുണ്ട്.
ഇപ്പോഴിതാ ഫോട്ടോയെടുക്കാനെത്തിയ ഒരു ആരാധകനോട് അക്ഷയ് നടത്തിയ പെരുമാറ്റത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മകൾ നിതാരയ്ക്കൊപ്പം മുംബൈ എയർപോർട്ടിലെത്തിയതായിരുന്നു അക്ഷയ്. നടനെ കണ്ടയുടൻ ഫോട്ടോ എടുക്കാനായി നിരവധി ആരാധകർ അക്ഷയ്‌യുടെ അടുത്തേക്ക് ഓടിവന്നു.
ഫോട്ടോ എടുക്കവേ തോളിലേക്ക് കയ്യിട്ട ഒരു ആരാധകനോട് 'കൈ മാറ്റൂ' എന്ന് അക്ഷയ് പറയുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരാധകൻ ഉടനെ തന്നെ തോളിൽ നിന്ന് കൈ മാറ്റുന്നതും നടനൊപ്പം ഫോട്ടോ എടുക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് അക്ഷയ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.
അക്ഷയ് കുമാർ ചെയ്തത് ശരിയാണെന്നും അനുവാദമില്ലാതെ ഒരാളുടെ തോളിൽ കയ്യിടുന്നത് ശരിയല്ല എന്നാണ് പലരും കുറിക്കുന്നത്. ഇത് നടന്റെ അഹങ്കാരമാണെന്ന തരത്തിലും കമന്റുകൾ ഉയർന്നിരുന്നു. എന്നാൽ നടന്റെ ഭാഗത്ത് തെറ്റില്ലെന്നും ആരായാലും അങ്ങനെ തന്നെ പ്രതികരിക്കുമെന്നും പലരും കുറിക്കുന്നുണ്ട്.
അതേസമയം ഹൈവാനിൽ അക്ഷയ് കുമാറിനൊപ്പം സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ വില്ലനായാണ് അക്ഷയ് എത്തുക. അക്ഷയ് കുമാറിന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിടുകയും ചെയ്തിരുന്നു. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു
Summary
Cinema News: Actor Akshay Kumar scolded a fan for getting too close during a selfie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പൊക്കം കുറഞ്ഞ ആളുകളെ അലങ്കാര വസ്തുക്കളാക്കി'; അമ്മു- നിമ്മു കാർണിവലിനെ വിമർശിക്കുന്നവർക്ക് അഹാനയുടെ മറുപടി

'സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ അറിയാമോ ? ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നത് ആണോ നിങ്ങളുടെ പുരോഗമനം'; സംവിധായകന് വിമർശനം


