
അല്ലു അർജുൻ-ഫഹദ് ചിത്രം 'പുഷ്പ' തിയറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററിൽ പ്രദർശനത്തിനെത്തും
അല്ലു അർജുനെ നായകനും ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലും എത്തുന്ന 'പുഷ്പ'യുടെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററിൽ പ്രദർശനത്തിനെത്തും. നാക്കി സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്.
ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുഷ്പയിൽ ബൻവാർ സിങ് ഷെഖാവത്ത് ഐ പി എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് റിലീസ്. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
This December, Theatres will go Wild with the arrival of #PushpaRaj #PushpaTheRise will hit the Big Screens on DEC 17th.#PushpaTheRiseOnDec17#ThaggedheLe @alluarjun @iamRashmika #FahadhFaasil @Dhananjayaka @aryasukku @ThisIsDSP @adityamusic @MythriOfficial pic.twitter.com/qkDSOM41G9
â Pushpa (@PushpaMovie) October 2, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



