ഒന്നിൽ ഒതുങ്ങില്ല, അല്ലു അർജുന്റെ 'പുഷ്പ' എത്തുന്നത് രണ്ട് ഭാ​ഗങ്ങളായി

ചിത്രത്തിന്റെ ആദ്യ ഭാ​ഗം ഈ വർഷം ഓ​ഗസ്റ്റ് 13 നാണ് പുറത്തിറക്കുന്നത്

പുഷ്പ പോസ്റ്റർ
Last Updated :20 January 2024, 8:44 am IST

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന്റെ പുഷ്പ എത്തുന്നത് രണ്ട് ഭാ​ഗങ്ങളിലായി. ചിത്രത്തിന്റെ നിർമാതാക്കളാണ് ഇത് വ്യക്തമാക്കിയത്. ചിത്രത്തിൽ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. കഥാപാത്രത്തിന്റെ വളർച്ചയും കഥയും പറയാൻ ചിത്രം രണ്ട് ഭാ​ഗങ്ങളിലായി വേണം പുറത്തിറക്കാൻ എന്നാണ് നിർമാതാക്കളായ നവീൻ യെർനെനിയും രവിശങ്കറും പറയുന്നത്. പത്രക്കുറിപ്പിലൂടെയാണ് ചിത്രം രണ്ടു ഭാ​ഗങ്ങളിലായാണ് പുറത്തിറക്കുന്നത് എന്ന വിവരം ഇവർ പങ്കുവെച്ചത്. 

ചിത്രത്തിന്റെ ആദ്യ ഭാ​ഗം ഈ വർഷം ഓ​ഗസ്റ്റ് 13 നാണ് പുറത്തിറക്കുന്നത്. അടുത്ത വർഷമായിരിക്കും രണ്ടാം ഭാ​ഗം എത്തുക. ഈ കഥയിലൂടെ തിയറ്ററിൽ പ്രേക്ഷകർക്കായി മികച്ച സിനിമാ അനുഭവം സമ്മാനിക്കാനായി കാത്തിരിക്കുകയാണെന്നും നവീനും രവി ശങ്കറും പറഞ്ഞു. അല്ലു അർജന്റെ ആദ്യ ചിത്രം അല്ലുവിന്റെ സംവിധായകനായ സുകുമാറാണ് ചിത്രത്തിന് കഥയും സംവിധാനവും നിർവഹിക്കുന്നത്. 

മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ ചിത്രത്തിലെ വില്ലൻ കഥാപാത്രമായാണ് എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. തെലുങ്കിന് പുറമേ തമിഴ് , ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now