താടിയെടുത്ത് ട്രിപ്പിന് പോയി അല്ലു അർജുൻ; പുഷ്പ 2 റിലീസ് മാറ്റുമോ ? ആരാധകർ നിരാശയിൽ

ഇനിയിപ്പോൾ ചിത്രം അടുത്ത വർഷത്തേക്ക് നീട്ടി വയ്ക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.

Pushpa 2: The Rule
അല്ലു അർജുനും സുകുമാറുംSource by : ഇൻസ്റ്റ​ഗ്രാം
Last Updated :18 July 2024, 3:03 pm IST

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അർജുൻ നായകനായെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പല തവണ അണിയറപ്രവർത്തകർ മാറ്റിവച്ചിരുന്നു. ഏറ്റവുമൊടുവിൽ ഡിസംബർ ആറിന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിക്കുകയും ചെയ്തു. എന്നാലിപ്പോൾ അല്ലു അർജുനും സംവിധായകൻ സുകുമാറിനുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതിനാൽ പുഷ്പ 2 വിന്റെ ചിത്രീകരണം നിർത്തിവച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അല്ലു അർ‌ജുൻ തനിക്കായി മൂന്ന് യൂണിറ്റ് ആവശ്യപ്പെട്ടെന്നും ഇത് സംവിധായകൻ നിരസിച്ചുവെന്നും അതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താടിയൊക്കെ ട്രിം ചെയ്ത് കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോയിരുന്നു അല്ലു അർജുൻ.

വിമാനത്തിൽ നിന്നുള്ള താരത്തിന്റെ വിഡിയോ ഫാൻസ് പേജുകളിലടക്കം വൈറലായി മാറിയിരുന്നു. താരം നാട്ടിലെത്തിയപ്പോൾ സംവിധായകൻ യുഎസിലേക്ക് പോയതായും റിപ്പോർട്ടുകൾ വന്നു. ഇതേത്തുടർന്ന് ഷൂട്ടിങ് അനിശ്ചിതത്വത്തിലായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അണിയറപ്രവർത്തകരാരും ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ അല്ലു അർജുന്റെ ലുക്ക് കണ്ട് ആരാധകർ നിരാശയിലായിരിക്കുകയാണ്. ഇനിയിപ്പോൾ ചിത്രം അടുത്ത വർഷത്തേക്ക് നീട്ടി വയ്ക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക. താടി വളരാൻ ഒരു മാസമെടുക്കും. അതിന് ശേഷം ഒരു മാസത്തെ ഷൂട്ടിങ് നടക്കും, അപ്പോൾ വീണ്ടും സിനിമ മാറ്റി വയ്ക്കുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now