
പാപ്പരാസികളെ പേടിച്ച് സ്‌പെയ്‌നിലേക്ക് താമസം മാറി, ഹോളിവുഡ് ഉപേക്ഷിച്ചു? മറുപടിയുമായി ആംബര്‍ ഹേർഡ്
മകള്‍ക്കൊപ്പം ആംബര്‍ ഹെഡ് സ്‌പെയ്‌നിലെ മാന്‍ഡ്രിഡിലേക്ക് താമസം മാറി എന്നായിരുന്നു റിപ്പോര്‍ട്ട്

നടനും മുന്‍ ഭര്‍ത്താവുമായ ജോണി ഡെപ്പുമായുള്ള നിയമപോരാട്ടമാണ് നടി ആംബര്‍ ഹേർഡിനെ വിവാദനായികയാക്കിയത്. കേസില്‍ പരാജയപ്പെട്ടതിനു പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് താരം നേരിടേണ്ടി വന്നത്. അടുത്തിടെയാണ് താരം സ്‌പെയ്‌നിലേക്ക് താമസം മാറിയെന്നും ഹോളിവുഡ് ഉപേക്ഷിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മകള്‍ക്കൊപ്പം ആംബര്‍ ഹേർഡ് സ്‌പെയ്‌നിലെ മാന്‍ഡ്രിഡിലേക്ക് താമസം മാറി എന്നായിരുന്നു റിപ്പോര്‍ട്ട്. സമാധാനപരമായ ജീവിതം നയിക്കാനും പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാനുമായിരുന്നു ഈ മാറ്റം എന്നാണ് പറഞ്ഞിരുന്നത്. ലൈംലൈറ്റ് വിട്ട് സ്‌പെയ്‌നില്‍ വളരെ സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള സ്‌പെയ്‌നില്‍ നിന്നുള്ള ആംബര്‍ ഹേർഡിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇതോടെയാണ് പ്രതികരണവുമായി താരം എത്തിയത്.
സ്‌പെയ്ന്‍ ഇഷ്ടമായതിനാലാണ് ഇവിടെ താമസിക്കുന്നത് എന്നാണ് താരം പറഞ്ഞത്. കുറച്ചു നാള്‍ സ്‌പെയ്‌നില്‍ താനുണ്ടാകുമെന്നും താരം പറഞ്ഞു. ഹോളിവുഡ് ഉപേക്ഷിച്ചിട്ടില്ലെന്നും ആംബര്‍ പറഞ്ഞു. തന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ചും താരം പറഞ്ഞു. 2022 ജൂലൈയില്‍ കാലിഫോര്‍ണിയയിലെ വീട് വിറ്റതിനു ശേഷമാണ് ആംബര്‍ സ്‌പെയ്‌നിലേക്ക് താമസം മാറിയത്. അക്വാമാന്‍ 2 ആണ് ആംബറിന്റെ പുതിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

Related News


ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്
