''നീയൊക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ', പല പരിഹാസങ്ങളും നേരിടേണ്ടിവരും'; ജിം ഫോട്ടോകളുമായി അമേയ

തന്റെ ആരാധകർക്കു കൂടി പ്രചോദനം പകർന്നുകൊണ്ട് അമേയ പങ്കുവച്ച ജിം ഫോട്ടോകളാണ് വൈറലാവുന്നത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:56 am IST

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് അമേയ. രസകരമായ അടിക്കുറിപ്പിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകരുടെ മനം കവരാറുണ്ട്. പുതു വർഷത്തിൽ ഫിറ്റ്നസിന് പ്രധാന്യം നൽകാനുള്ള തീരുമാനത്തിലാണ് താരം. തന്റെ ആരാധകർക്കു കൂടി പ്രചോദനം പകർന്നുകൊണ്ട് അമേയ പങ്കുവച്ച ജിം ഫോട്ടോകളാണ് വൈറലാവുന്നത്. 

‘നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ, എന്ന് തുടങ്ങി പലതരത്തിലുള്ള പരിഹാസങ്ങളും നമ്മൾ ജീവിതത്തിൽ നേരിടേണ്ടി വരും.. അത്തരത്തിലുള്ള ഒരു ആക്ഷേപങ്ങളും നമ്മളെ പിന്നോട്ട് വലിക്കരുത്… കളിയാക്കലുകൾക്കും, പുച്ഛങ്ങൾക്കും നാം മറുപടി പറയേണ്ടത് നമ്മുടെ വിജയത്തിലൂടെയാണ്…നിങ്ങളിൽ വിശ്വസിക്കൂ, ഒരിക്കലും തോറ്റുകൊടുക്കരുത്.’– എന്ന അടിക്കുറിപ്പാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 

ഷോട്ട്ഫിലിമുകളുടേയും കരിക്ക് സീരീസിലൂടെയുമാണ് അമേയ അഭിനയ രം​ഗത്തേക്ക് എത്തുന്നത്. തുടർന്ന് ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വൂൾഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now