നിന്നെ ഞാന്‍ എന്റെ ചിറകിനടിയില്‍ മാത്രം ഒതുക്കി വച്ച് വളര്‍ത്തിയിരുന്നു.

Ameya Nair
Ameya Nair
Last Updated :10 April 2026, 4:54 pm IST

News Now

മകന്റെ ജന്മദിനത്തില്‍ നടി അമേയ നായര്‍ പങ്കുവച്ച ശ്രദ്ധ നേടുന്നു. ഹൃദയസ്പര്‍ശിയായൊരു കുറിപ്പാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയെങ്കിലും മക്കളെ അവരുടെ അച്ഛനില്‍ നിന്നും അകറ്റാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് അമേയ പറയുന്നത്. ആ വാക്കുകളിലേക്ക്:

'അമ്മ' ആണ്‍കുട്ടികള്‍ക്ക് അമ്മ ഒരു വികാരം ആണ് . അമ്മ ആവുക എന്നത് ഈശ്വരന്‍ അനുഗ്രഹിച്ചു കിട്ടുന്ന ഭാഗ്യവും. ഒരു സ്ത്രീ അവളുടെ പൂര്‍ണ്ണതയില്‍ എത്തുന്നത് അമ്മ ആയിക്കൊണ്ടാണെന്ന് നിസംശയം പറയാം. പക്ഷേ ജന്മം തന്ന അമ്മയെ പോലെ അതെ തുല്യത ജന്മം തന്ന ''അച്ഛനും'' ഉണ്ട്.

ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അധികവും അച്ഛനമ്മമാരുടെ സ്‌നേഹം ഒരുമിച്ച് അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കുന്നില്ല എന്നത് വേദനാജനകമാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞു എങ്കിലും നിനക്കൊരിക്കലും നിന്റെ അച്ഛന്റെ സ്‌നേഹം ഞാന്‍ നിഷേധിച്ചിട്ടില്ല എന്റെ നിസ്വാര്‍ഥതയില്‍, തീരുമാനങ്ങളില്‍ ഞാന്‍ എല്ലായിപ്പോഴും അഭിമാനിക്കുന്നു. അത് നിന്നോടുള്ള എന്റെ കരുതല്‍ ആണ്.

ഒരിക്കല്‍ നിന്നെ ഞാന്‍ എന്റെ ചിറകിനടിയില്‍ മാത്രം ഒതുക്കി വച്ച് വളര്‍ത്തിയിരുന്നു. അന്ന് നമുക്ക് നമ്മള്‍ മത്രം ഉണ്ടായിരുന്നുള്ളൂ. നമ്മുടേതായൊരു ബോണ്ട് ഇന്നും നില നില്‍ക്കുന്നു. ഒന്നുമില്ലായ്മയില്‍ നിലനിന്നിരുന്ന ശക്തമായ ബന്ധങ്ങള്‍ക്ക് ഒരിക്കലും വിള്ളല്‍ വീഴില്ല. എന്നെ നില നിര്‍ത്തിയതിനും,ജീവിക്കാന്‍ പ്രേരിപ്പിച്ചതിനും എന്റെ മക്കള്‍ക്ക് നന്ദി.

ഇന്ന് നീ എനിക്കൊരു മായാജാലം പോലെ തോന്നുന്നു കാരണം എന്നെ അതിശയിപ്പിക്കുന്ന വേഗത്തിലാണ് നീ വളര്‍ന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ഇ വലിയ ലോകം നിനക്കായി നിന്റെ മുന്നില്‍ തുറന്നിട്ട് കഴിഞ്ഞു ഞാന്‍.

ഈ ലോകത്തെ എല്ലാ സ്‌നേഹവും, കരുതലും ,ബഹുമാന്യതയും നീ അര്‍ഹിക്കുന്നു. ഇ ലോകത്തിന്റെ കൊള്ളരുതായ്മകള്‍ നിന്റെ മേല്‍ പതിയ്ക്കാതിരിക്കാന്‍ ആഴത്തില്‍ വേരോടിച്ച്, തണല്‍ വിരിച്ച് എല്ലായിപ്പോഴും നിനക്ക് ഞാന്‍ കാവലുണ്ട്, നീ വളരൂ. മോന് വേണ്ടി അമ്മ എഴുതുന്ന ആദ്യത്തെ പോസ്റ്റ്. പിറന്നാള്‍ ആശംസകള്‍.

Summary

Ameya Nair pens a emotional note on her son's birthday. Says she refused his father's love for him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics