'കോഹ് ലിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കണ്ടോ? ഇനി എന്റെ നോക്ക്'; താരതമ്യവുമായി ബിഗ് ബി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി തന്റെ ഫോളോവേഴ്‌സിനെ താരതമ്യം ചെയ്യുകയാണ് താരം

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:52 am IST

ബോളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. തന്റെ 79ാം വയസിലും സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ അമിതാഭ് ബച്ചന്‍ തന്റെ വിശേഷങ്ങള്‍ക്കൊപ്പം രസകരമായ ചില കാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് ബിഗ് ബിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി തന്റെ ഫോളോവേഴ്‌സിനെ താരതമ്യം ചെയ്യുകയാണ് താരം. 

എന്നോട് നോക്കാന്‍ പറഞ്ഞ് അവള്‍ അയച്ചു തന്നതാണ്. ഞാന്‍ നോക്കി. എന്നിട്ട് മറ്റുള്ളവര്‍ക്ക് നോക്കാനായി കൊടുത്തു.അതാണ് ഈ പോസ്റ്റിനു പിന്നിലെ കഥ. യഥാര്‍ത്ഥ സത്യം. നമ്പറുകള്‍ എപ്പോഴും മാറും. വിരാടിനാണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ്. 160 മില്യണില്‍ അധികമാണ് അദ്ദേഹത്തിന്റെ ഫേളോവേഴ്‌സ്. ഇനി എന്റെ നോക്കൂ. 29 മില്യണ്‍ കഷ്ടിയാണ്.- അമിതാഭ് ബച്ചന്‍ കുറിച്ചു. തന്റെ ഒരു ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. 

അമിതാഭ് ബച്ചന് 29.2 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. വിരാടിന് 172 മില്യണാണ് ഫോളോവേഴ്‌സ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് കോഹ് ലിയുടേത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now