എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം; മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി അമൃത സുരേഷ്

അമൃതയുടേയും മകളുടേയും ചിത്രങ്ങൾക്കു താഴെ നിരവധി പേരാണ് മോശം കമന്റുമായി എത്തുന്നത്

മകൾക്കൊപ്പം അമൃത/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:48 am IST

മകൾക്കൊപ്പമുള്ള ഓണ ചിത്രങ്ങളുമായി ​ഗായിക അമൃത സുരേഷ്. മകൾ പാപ്പുവുമായുള്ള സംഭാഷണം ഉൾപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മകളാണ് തന്നെ പൂർണമാക്കുന്നതെന്നും തന്റെ ജീവൻ കുഞ്ഞിനു വേണ്ടി മാത്രമാണ് എന്നുമാണ് അമൃത കുറിക്കുന്നത്. 

അമൃതയുടെ കുറിപ്പ്

പാപ്പു : "അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ? ..." 
"പപ്പൂന്റെ ഉമ്മ  "
പാപ്പു : ""അപ്പൊ എന്നെ മാത്രം മതിയോ ...?"
" പാപ്പൂനെ മാത്രം മതി..."
പാപ്പു : " എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ  “
വേറെ എന്താണ് എന്റെ ജീവിതത്തിൽ എനിക്കു വേണ്ടത്
അവളാണ് എന്നെ പൂർണമാക്കുന്നു
ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..

അതിനിടെ അമൃതയുടേയും മകളുടേയും ചിത്രങ്ങൾക്കു താഴെ നിരവധി പേരാണ് മോശം കമന്റുമായി എത്തുന്നത്. തോറ്റവരുടെ ജീവിതം എന്നായിരുന്നു ഒരാളുടെ കമന്റ്. 'ആരെ കുറിച്ചാണ് താങ്കൾ പറയുന്നത്..? മക്കൾ നിങ്ങൾക്ക് തോൽവിയാണോ ? താങ്കളും ഒരു മകനല്ലേ ? സ്വന്തം 'അമ്മ കെട്ടിപ്പിടിക്കുമ്പോൾ , നിങ്ങൾക്ക് അങ്ങനെ തോന്നുവൊ സഹോദരാ ...? എന്തിന്‌ ഇങ്ങനെ പരാമർശിക്കുന്നു ? കഷ്ടം തന്നെ'- എന്നായിരുന്നു അയാൾക്ക് അമൃത നൽകിയ മറുപടി. 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. 'ഞാൻ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകൾ സഹോദരാ' എന്നാണ് അയാളോടുള്ള അമൃതയുടെ മറുപടി.

അമൃതയുടെ മുൻ ഭർത്താവ് ബാല വിവാഹിതനായെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഭാര്യയ്ക്കൊപ്പമുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് മോശം കമന്റുകൾ വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now