പ്രണയതകര്‍ച്ചകള്‍ എങ്ങനെയാണ് മറികടക്കുന്നത് എന്ന ചോദ്യത്തിനോടായിരുന്നു നടിയുടെ മറുപടി

ananya panday
അനന്യ പാണ്ഡെSource by : ഇൻസ്റ്റ​ഗ്രാം
Last Updated :4 October 2024, 1:53 pm IST

News Now

മുന്‍ കാമുകന്മാരുടെ ഫോട്ടോകള്‍ താന്‍ കത്തിക്കാറുണ്ടെന്ന് ബോളിവുഡ് നടി അനന്യ പാണ്ഡെ. പ്രണയ തകര്‍ച്ച മറികടക്കാന്‍ തന്നെ ഇത് സഹായിച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. പുതിയ ചിത്രം സിടിആര്‍എല്ലിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പ്രണയതകര്‍ച്ചകള്‍ എങ്ങനെയാണ് മറികടക്കുന്നത് എന്ന ചോദ്യത്തിനോടായിരുന്നു നടിയുടെ മറുപടി. 'ഞാന്‍ ഇപ്പോള്‍ എന്റെ മുന്‍കാമുകന്മാരുടെ ചിത്രങ്ങള്‍ കത്തിക്കാറില്ല. പക്ഷേ ഞാനത് ചെയ്തിട്ടുണ്ട്. ഈ ലോകത്ത് ഞാന്‍ മാത്രമല്ല ഇത് ചെയ്യുന്നത്. ഒരുപാട് ആളുകള്‍ ചെയ്യാറുണ്ട്. നമ്മുടെ ദേഷ്യവും നിരാശയുമെല്ലാം മാറ്റാന്‍ ഇത് സഹായിക്കും.'- അനന്യ പാണ്ഡെ പറഞ്ഞു.

എന്നാല്‍ താന്‍ ഇപ്പോള്‍ കൂടുതല്‍ പക്വതയുള്ള ആളായെന്നും അതിനാല്‍ വളരെ പക്വതയോടെയാണ് തന്റെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. സങ്കടങ്ങളെ ഞാന്‍ അങ്ങ് കൈകാര്യം ചെയ്യും. ഒന്നും സ്ഥിരമല്ല. നമ്മള്‍ അത് മനസിലാക്കണം. കാര്യങ്ങള്‍ മെച്ചപ്പെടും.- അനന്യ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് നടന്‍ ആദിത്യ റായ് കപൂറുമായി പ്രണയത്തിലായിരുന്നു അനന്യ പാണ്ഡെ. തങ്ങളുടെ ബന്ധത്തേക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞില്ലെങ്കിലും പൊതുപരിപാടികളില്‍ എല്ലാം ഇരുവരും ഒന്നിച്ചാണ് എത്തിയിരുന്നത്. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇവര്‍ വേര്‍പിരിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates