
ഗോവയിൽ ബിക്കിനി അണിഞ്ഞ് അനാർക്കലി നായിക; വിഡിയോ
ഗോവയിലായിരുന്നു താരത്തിന്റെ പുതുവർഷ ആഘോഷം
അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായെത്തി ഹൃദയം കവർന്ന താരമാണ് പ്രിയാൽ ഗോർ. അതിന് ശേഷം പ്രിയാലിനെ മലയാള സിനിമയിൽ കണ്ടില്ലെങ്കിലും താരത്തിന് ഇപ്പോഴും മലയാളി ആരാധകർ ഏറെയാണ്. ഇപ്പോൾ സീരിയൽ നടിയായി തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ബിക്കിനി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഗോവയിലായിരുന്നു താരത്തിന്റെ പുതുവർഷ ആഘോഷം. അതിനിടെ പകർത്തിയ ചിത്രങ്ങളും വിഡിയോയുമാണ് വൈറലാവുന്നത്. ചുവന്ന ബിക്കിനി അണിഞ്ഞ് കടൽത്തീരത്ത് സൂര്യാസ്തമയം കണ്ടിരിക്കുന്ന പ്രിയാലിനെയാണ് ചിത്രത്തിൽ കാണുന്നത്. പോസിറ്റീവായ കുറിപ്പോടെ പുതുവർഷം ആരംഭിക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.
ഇത് കൂടാതെ ഗോവൻ വെക്കേഷന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വിദേശിയായ തന്റെ കാമുകനൊപ്പമാണ് പ്രിയാൽ അവധിയാഘോഷിക്കാൻ ഗോവയിലെത്തിയത്.
മുംബൈയിലെ ഗുജറാത്തി കുടുംബത്തിലെ അംഗമായ പ്രിയാൽ 2013–ൽ പഞ്ചാബി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014–ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലിയിൽ പൃഥ്വിരാജിന്റെ നായികയായെത്തി. പിന്നീട് മൂന്ന് വർഷം നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ ടെലിവിഷൻ രംഗത്ത് സജീവമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!



