മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ, കയ്യിൽ കുപ്പിവള, ചുവന്ന പൊട്ട്; ബം​ഗാളി സൗന്ദര്യം നിറച്ച് അനശ്വര രാജൻ; വൈറൽ

ബം​ഗാളി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ​ഗ്ലാമറസ് ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെടുന്നത്

അനശ്വര രാജൻ/ ചിത്രം; ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:10 am IST
Edited by :migrator

മികച്ച പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അനശ്വര രാജൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ബം​ഗാളി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ​ഗ്ലാമറസ് ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെടുന്നത്. 

ചുവന്ന ബ്ലൗസും ധോത്തി സൽവാറും അണിഞ്ഞാണ് അനശ്വര എത്തുന്നത്. സ്വർണ ബോർഡറോടുകൂടിയ ഡീപ് നെക്കിലുള്ള ചുവന്ന ബ്ലൗസിൽ അതിസുന്ദരിയാണ് താരം. അതിനൊപ്പം ചുവന്ന കുപ്പിവളകളും അരപ്പട്ടയും മാത്രമാണ് അക്സസറിയായി നൽകിയിരിക്കുന്നത്. മുടിയിൽ മുല്ലപ്പൂവും ചുവന്ന പൊട്ടും കൂടിയാവുന്നതോടെ സ്റ്റൈൽ  പൂർണമാകുന്നു. 

മുറുക്കിച്ചുവപ്പിച്ച് കടൽകരയിൽ നിൽക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഐശ്വര്യയാണ് ഫൊട്ടോഗ്രാഫർ. ആസിഫ് മരക്കാരാണ് മേക്കപ്പ്. നിരവധി പേരാണ് അനശ്വരയുടെ ബോൾഡ് ലുക്കിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രൻ, സാനിയ ഇയ്യപ്പൻ, മമിത ബൈജു, ഗോപിക രമേശ് തുടങ്ങിയ നിരവധി താരങ്ങളും കമന്റുകളുമായി എത്തി. 

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് അനശ്വര ഇപ്പോൾ. യാരിയാൻ 2 ലാണ് താരം അഭിനയിക്കുക. ചിത്രം ബാം​ഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്കാണെന്നും റിപ്പോർട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now