News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
മൂന്ന് വർഷം മുൻപത്തെ ഡിസംബറിൽ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങിക്കുളിക്കാനായി ഇറങ്ങിയിരുന്നു. അന്ന് തനിക്കൊപ്പം മുങ്ങാൻ ആരെങ്കിലുമുണ്ടോ എന്നും താരം ചോദിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം മറ്റൊരു ഡിസംബറിൽ അതേ ഡാമിൽ തന്നെ അനിൽ ജീവൻ വെടിഞ്ഞു. വർഷങ്ങൾക്ക് മുൻപ് താരം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
2017 ഡിസംബര് 29 നാണ് അനിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആഷിക് അബു ചിത്രം 'മായാനദി' തീയേറ്ററുകളിലെത്തിയ സമയമായിരുന്നു അത്. മായാനദിയെ പരാമർശിച്ചുകൊണ്ടായിരുന്നു കുറിപ്പ്. "ഇപ്പം നദിയുടെ സീസണാണല്ലോ .. മായയെങ്കി മായ നദിയെങ്കി നദി, മുങ്ങാം കൂടെ മുങ്ങാൻ ആരേലും ഉണ്ടേ ഇപ്പം മുങ്ങണം".- താരം കുറിച്ചു.
ഇതിന് നിരവധി പേരാണ് കമന്റുമായി എത്തിയത്. 'മുങ്ങിപ്പോയാലോ ചേട്ടാ' എന്ന ചോദ്യത്തിന് 'മുങ്ങണം' എന്നാണ് അദ്ദേഹത്തിന്രെ മറുപടി. 'രക്ഷപെടുത്തുമല്ലോ, നീന്താന് അറിയില്ല' എന്ന മറ്റൊരു കമന്റിന് 'രക്ഷപെടരുത്' എന്നാണ് പറഞ്ഞത്. 'അയ്യോ മുങ്ങല്ലേ' എന്ന മറ്റൊരു സുഹൃത്തിന്റെ കമന്റിന് 'ഒന്നു രണ്ട് തവണ മുങ്ങി പൊങ്ങിയതാ, അതോണ്ട് രക്ഷപെട്ടു പോം' എന്നാണ് മറുപടിയായി കുറിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷം അതേ സ്ഥലത്തുവെച്ചുതന്നെ അനിലിനെ നഷ്ടപ്പെട്ടതിന്റെ അമ്പരപ്പിലാണ് ആരാധകർ.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ നടനായിരുന്നു അനിൽ. തന്റെ നിലപാടുകളും വിശേഷങ്ങളുമെല്ലാം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. കൂടാതെ ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്തിയിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി തൊടുപുഴയില് എത്തിയ അദ്ദേഹം മലങ്കര ഡാം സൈറ്റില് സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'
