'എഡിറ്റിങ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു'; ശരീരം വികലമായി ചിത്രീകരിച്ചതിനെതിരെ അന്ന രാജന്‍

ഇതാണ് ശരിക്കും ഞാന്‍ എന്നു പറഞ്ഞു കൊണ്ട് തന്റെ മറ്റൊരു വിഡിയോയും അന്ന പങ്കുവച്ചിട്ടുണ്ട്

Anna Rajan
Anna Rajanഇന്‍സ്റ്റഗ്രാം
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :11 ഒക്ടോബർ 2025, 11:55 am IST

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടി അ്ന്ന രാജന്‍. തന്റെ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഉദ്ഘാടന വേദികളിലെ തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുള്ള നടിയാണ് അന്ന രാജന്‍.

കഴിഞ്ഞ ദിവസം പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുള്ള അന്നയുടെ വിഡിയോ ആണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. വെള്ള സാരിയിലാണ് വിഡിയോയില്‍ അന്നയെത്തുന്നത്. എഡിറ്റ് ചെയ്ത വിഡിയോ വൈറലായി മാറിയതോടെയാണ് അന്ന പ്രതികരണവുമായി എത്തിയത്. തന്റെ ഒറിജിനല്‍ വിഡിയോയേക്കാളും വ്യൂസ് വ്യാജ വിഡിയോയ്ക്കാണെന്നാണ് അന്ന പറയുന്നത്.

''എഡിറ്റിങ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയ്ക്ക് വ്യൂസില്ല. എന്നാലും എന്തിനായിരിക്കും? ഒരു തരത്തിലുമുള്ള വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു അന്നയുടെ പ്രതികരണം. പിന്നാലെ ഇതാണ് ശരിക്കും ഞാന്‍ എന്നു പറഞ്ഞു കൊണ്ട് തന്റെ മറ്റൊരു വിഡിയോയും അന്ന പങ്കുവച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെയാണ് അന്ന രാജന്‍ അരങ്ങേറുന്നത്. ചിത്രത്തിലെ അന്നയുടെ ലിച്ചിയെന്ന കഥാപാത്രം വന്‍ ഹിറ്റായി മാറി. ഇന്നും അന്നയെ ആരാധകര്‍ വിളിക്കുന്നത് ലിച്ചിയെന്നാണ്. അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകം, മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലും അന്ന രാജന്‍ അഭിനയിച്ചു. ജെയ്‌ലര്‍ ടുവാണ് അന്നയുടെ പുതിയ സിനിമ.

News Now

Summary

Anna Rajan slams a fake video of her. Says the fake one got better views than her original video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics