രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്രയെ സ്വാ​ഗതം ചെയ്ത് അന്ന രാജൻ; വിഡിയോ

രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്രയെ സ്വാ​ഗതം ചെയ്തുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി അന്ന രാജൻ

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:06 am IST
Edited by :migrator

​കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊച്ചിയിലെത്തുകയാണ്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് യാത്രയുടെ ഭാഗമാകുന്നത്. ഇപ്പോൾ രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്രയെ സ്വാ​ഗതം ചെയ്തുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി അന്ന രാജൻ. 

ആലുവയിലേക്ക് എത്തുന്ന യാത്രയെ സ്വാ​ഗതം ചെയ്തുകൊണ്ടാണ് വിഡിയോ. ഭാരത് ജോഡോ യാത്രക്കൊപ്പം എവരും ഒന്നായി അണിനിരക്കണമെന്നും താരം പറയുന്നുണ്ട്. രാഹുലിന്‍റെ യാത്രയിലെ മനോഹര ചിത്രങ്ങൾക്കൊപ്പമാണ് വിഡിയോ. 

കന്യാകുമാരിയിൽ തുടങ്ങിയ യാത്ര കേരളത്തിലെ തെക്കൻ ജില്ലകളിലൂടെ കടന്നുപോയ ശേഷമാണ് കൊച്ചിയിലേക്കെത്തിയത്. എറണാകുളം ജില്ലയിൽ രണ്ട് ദിവസത്തെ പര്യടനമുള്ളതിനാൽ ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് നാലരയോടെ ഇടപ്പള്ളിയിൽ നിന്ന്  യാത്ര ആലുവയിലേക്ക് തിരിക്കും. 7 മണിയോടെ ആലുവയിലെ സമാപന സ്ഥലത്ത് രാഹുൽ ഗാന്ധി സംസാരിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now